Malayalam lyrics
മഞ്ഞിലൂടെ വന്നുവീഴും വെണ്ണിലാവിൻ തൂവൽ പോലെ നീലയാഴിയോളം തന്നുപോകും ചെറു ശംഖുപോലെ മനസ്സിൽ കാത്തുവെച്ചു മെല്ലെ തലോടാൻ വസന്തം തുടിക്കും ഇളം പൂ നമുക്കായ് തരുന്നു ഈനാളുകൾ.... മഞ്ഞിലൂടെ വന്നുവീഴും വെണ്ണിലാവിൻ തൂവൽ പോലെ നീലയാഴിയോളം തന്നുപോകും ചെറു ശംഖുപോലെ മനസ്സിൽ കാത്തുവെച്ചു ഞാനും നീയും ദൂരത്തെങ്ങോ ജീവന്റെ സന്ധ്യാ തീരങ്ങൾ.... ചേരുംപോൽ... പോയ്മറഞ്ഞനാളിൻ സൗഗന്ധം തുളുമ്പിയാശിച്ച തേൻ കുരുന്നുമായി തുടുത്തൊരോർമ്മപ്പൂവെന്നും പകർന്നിടും സുഖം.... കണ്ണെറിഞ്ഞും പിൻതിരിഞ്ഞും കേളിയാടും മിന്നൽപോലെ ഒന്നടുത്തുവന്നും തെല്ലകന്നും മിഴിവാതിലോരം മിന്നാമിനുങ്ങുപോലെ ഏതോ കിനാക്കൾ ഒളിഞ്ഞും തെളിഞ്ഞും വിമൂകം ഒരിഷ്ടം പറഞ്ഞോ ഈ വേളയിൽ മഞ്ഞിലൂടെ വന്നുവീഴും വെണ്ണിലാവിൻ തൂവൽ പോലെ നീലയാഴിയോളം തന്നുപോകും രാ....രാ...രാ....
Song information
Music: ഗോവിന്ദ് വസന്ത
Lyricist: റഫീക്ക് അഹമ്മദ്രാജീവ് ഗോവിന്ദ്എം ആർ വിബിൻസന്തോഷ് വർമ്മ
Singer: ക്രിസ്റ്റീൻ ജോസ്ദിവ്യ എസ് മേനോൻ
Film/album: 100 ഡെയ്സ് ഓഫ് ലവ്
Explore this song
- Singer: ക്രിസ്റ്റീൻ ജോസ്ദിവ്യ എസ് മേനോൻ
- Film / album: 100 ഡെയ്സ് ഓഫ് ലവ്
- Composer: ഗോവിന്ദ് വസന്ത
- Lyricist: റഫീക്ക് അഹമ്മദ്രാജീവ് ഗോവിന്ദ്എം ആർ വിബിൻസന്തോഷ് വർമ്മ