Malayalam lyrics

നീ ചെറുതീ കരുതീ മിഴിയോരം

ഞാൻ ഉരുകീ പകുതി നിമിനേരം

തീ എരിവായ് രുചിയായ് അകമേ 

കിനിയുന്നൊരു തേനായ് താനേ താനേ

നാം കരളിൻ ഉറിയിൽ പലതും

തിരയുന്നിരുപേരായ് കാണേ കാണേ

പരിമിതനേരം പതിയേ പരിചിതരായീ

അനവധി നോട്ടം മനസ്സിന്നറകളിലൂറീ

ആ...

കാലം പോകേ വീഞ്ഞായ് മാറിടും

നമ്മിലോർമ്മ വീണ്ടും

കണ്ണടച്ചു ദാഹം തീർക്കെ ഓർത്തൂ

നിന്നെ മാത്രം

കാത്തിരുന്നു നമ്മൾ: കാണേ

നെല്ലിക്ക തൻ സ്വാദല്ലേ

വാക്കില്ലാതെ ചൂളം മൂളേ

നോക്കിൽ തേനല്ലേ

പരിമിതനേരം പതിയേ പരിചിതരാകാം

പാലായ് മാറാം കാലാകാലം

അനവധി നോട്ടം മനസ്സിന്നറകളിലൂറും

മാറിൽ നിറയും പാരാവാരം

Song information

Music: ഗോവിന്ദ് വസന്ത

Lyricist: ഷർഫു

Singer: പ്രദീപ് കുമാർആവണി മൽഹാർ

Film/album: മധുരം

Explore this song