Malayalam lyrics
പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം തടവിലേ കിളികൾ തൻ കനവിലേ മോഹമാം പുഴയിലെ ഓളങ്ങൾ തേടും (പുതുമഴയായ്) താളം മാറി ഓണക്കാലം പോയി വേലക്കാവിൽ വർണക്കോലം മാറി തീരം തേടി അന്തിക്കാറ്റും പോയി കൂട്ടിന്നായ് കൂടാരം മാത്രം ഉൾക്കുടന്നയിതിൽ ആത്മനൊമ്പരമിതേറ്റു ഞാനിന്നു പാടാം (2) (പുതുമഴയായ്) കന്നിക്കൊമ്പിൽ പൊന്നോലക്കൈ തൊട്ടു ഓടക്കാട്ടിൽ മേഘത്തൂവൽ വീണു ആരംഭത്തിൽ പൂരക്കാലം പോയി കൂട്ടിന്നായ് കൂടാരം മാത്രം വെണ്ണിലാവിലീ മന്ത്രവേണുവിലൊരു ഈണമായിന്നു മാറാം (2) (പുതുമഴയായ്)
Song video
Song details
Music: മോഹൻ സിത്താര
Film/album: മുദ്ര
- Singer: എം ജി ശ്രീകുമാർ
- Film / album: മുദ്ര
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം