Malayalam lyrics
ഹാപ്പി ന്യൂയർ ഹാപ്പി ന്യൂ ഇയർ, ഹാപ്പി ന്യൂയർ ഹാപ്പി ന്യൂ ഇയർ പുന്നാരം ചൊല്ലുന്ന നിലാവുള്ള രാത്രിയിൽ.. രാത്രി, *രാർലില്ലി പുക്കൾ, മണ്ണിൽ താനെ മിന്നി മായുന്നു മഞ്ഞിന്റെ പാൽക്കുമ്പിൾ നിറയ്ക്കുന്നതാരോ.. ആരോ, മൂളും കിനാവിൽ മനം താനേ തെന്നി മായുന്നു.. കാതോരം കിന്നാരം കൊഞ്ചിവന്നതാരോ..ആരോ, കാണാക്കടമ്പിൽ കളി നിലാവൂഞ്ഞാലാടാൻ വാ.. ചെമ്പൊൽ ചിലങ്കയല്ലേ കിലുക്കുന്നതാരോ..ആരോ, കാൽതാളമേളം മനം മായാവീണ മീട്ടുന്നു.. മഞ്ചാടിചുണ്ടിൽ പാടുള്ള പെണ്ണേ.. സ്വപ്നത്തിൽ ചേക്കേറും കുഞ്ഞിക്കുരുന്നേ..(2) എങ്ങെങ്ങുമേ എന്നാലും, എൻ മാനസം നിന്നിൽ.. ഏതേതോ പൂവിൻ പരാഗം, നിൻ വേണുവിൽ തേടും..താലോലം പാടും ചാഞ്ചാടും പൂങ്കാറ്റുവന്നേ.... ഹാപ്പി ന്യൂയർ ഹാപ്പി ന്യൂ ഇയർ പുവാടമൂടുന്ന നിലാവുള്ള രാത്രി, തൂവൽക്കുരുന്നായ് മനം താനേ മിന്നിമായുന്നൂ.. ആമ്പൽ തടാകമായ് തണുക്കുന്നതാരോ.. ആരോ, താരാട്ടു മൂളും മനം വാവോ ചായുറങ്ങുന്നൂ പാലാഴി ചില്ലോളം കൊഞ്ചിടുന്നതെന്താണോ.. ആണോ, പാൽതുള്ളിപോലെ പഴമ്പാട്ടിൻ ഈണമാണല്ലോ.. കണ്ണാടി കണ്ണുകളാൽ തിളങ്ങുന്നതാരോ.. ദൂരെ, മന്ദാരം പോലെ ഇന്ന് നിന്നാടുന്ന പെണ്ണാണോ.. പൊന്നാടമൂടും ചേലുള്ള പെണ്ണേ സ്വപ്നത്തിൽ ചേക്കേറും കുഞ്ഞിക്കുരുന്നേ (2) എങ്ങെങ്ങു പാടും എന്നാലും, എൻ മാനസം നിന്നിൽ, ഏതേതു പാട്ടിൻ പരാഗം, നിൻ വേണുവിൽ തേടും, താലോലം പാടും ചാഞ്ചാടും, പൂങ്കാറ്റു വന്നേ.... ഹാപ്പി ന്യൂയർ ഹാപ്പി ന്യൂ ഇയർ തന്നാനമാടുന്ന തലോടുന്ന രാത്രി.. രാത്രി, മഞ്ഞിന്റെ കൂട്ടിൽ വരൂ താരാജാലം തേടീടാം പൂത്തുമ്പി കൂത്താടും പാടങ്ങൾ തേടാം.. തേടാം, നാടോടി പാട്ടിൽ മനം സംഗീതമായ് മാറീടാം ആവാരം പൂ മൂടാൻ ഉള്ളിനുള്ളിലാരോ. ആരോ, മിന്നാമിനുങ്ങായ് ഇനി മിന്നായമായ് മിന്നീടാം ചിങ്കാരപ്പൂത്തിരിയും വെളിച്ചവും വേണം..വേണം, പാടാത്ത പാട്ടും കുടം കൊട്ടും പാട്ടും കൂത്താട്ടം കിന്നാരം കൊഞ്ചും കിളുന്നു പെണ്ണേ.. സ്വപ്നത്തിൽ ചേക്കേറും കുഞ്ഞിക്കുരുന്നേ (2) എങ്ങെങ്ങുമേ എന്നാലും, എൻ മാനസം നിന്നിൽ.. ഏതേതോ പാട്ടിൻ പരാഗം, നിൻ വീണയിൽ മീട്ടും. ആലോലം തുള്ളും ചാഞ്ചാടും, പൂങ്കാറ്റു വന്നേ... പുന്നാരം ചൊല്ലുന്ന നിലാവുള്ള രാത്രിയിൽ, രാത്രി.. രാർലില്ലി പുക്കൾ, മണ്ണിൽ താനെ മിന്നി മായുന്നു മഞ്ഞിന്റെ പാൽക്കുമ്പിൾ നിറയ്ക്കുന്നതാരോ.., ആരോ.. മൂളും കിനാവിൽ മനം താനേ തെന്നി മായുന്നു..
Song video
Song details
Music: ഉണ്ണി കുമാർ
Film/album: പവിഴം
- Singer: എം ജി ശ്രീകുമാർ
- Film / album: പവിഴം
- Composer: ഉണ്ണി കുമാർ
- Lyricist: സുഭാഷ് ചന്ദ്രൻ