Malayalam lyrics
പുല്‍ക്കൊടിതന്‍ ചുണ്ടത്തുപെയ്തൊരു കന്നിമഴയുടെ കുന്നിമണികള്‍ രത്നങ്ങളായ് ഇന്നെന്‍ സ്വപ്നങ്ങളായി നന്മയുടെ നാടുചുറ്റി വന്നുവല്ലോ വര്‍ണ്ണക്കിളി കൊന്നപുത്തപൊന്നുഷസ്സില്‍ കൂട് കൂട്ടാന്‍ കൂടുകൂട്ടാന്‍ കൂടുക്കൂട്ടാന്‍ പുല്‍ക്കൊടിതന്‍ ചുണ്ടത്തുപെയ്തൊരു കന്നിമഴയുടെ കുന്നിമണികള്‍ രത്നങ്ങളായ് ഇന്നെന്‍ സ്വപ്നങ്ങളായി ഓരോ നാളുമോമനിക്കാന്‍ കൂടെയുണ്ടല്ലോ കളിവീണമീട്ടി നീട്ടിവരും കാമനകള്‍ കാമനകള്‍ ഓരോ നാളുമോമനിക്കാന്‍ കൂടെയുണ്ടല്ലോ കളിവീണമീട്ടി നീട്ടിവരും കാമനകള്‍ കാമനകള്‍ ആവണിക്കാറ്റിന്റെ സംഗീതം പൂവണിപ്പാടത്ത് മേയുമ്പോള്‍ ലോലമനസ്സില്‍ നീലസരസ്സില്‍ തൂവല്‍മിനുക്കി ഓളപ്പടവിലിരിക്കുവതെന്നുടെ മോഹമരാളങ്ങള്‍ പുല്‍ക്കൊടിതന്‍ ചുണ്ടത്തുപെയ്തൊരു കന്നിമഴയുടെ കുന്നിമണികള്‍ രത്നങ്ങളായ് ഇന്നെന്‍ സ്വപ്നങ്ങളായി ആരോ പാടും ഭൂമിഗീതം കാതില്‍ വീഴുമ്പോള്‍ മൃതുപാദസരംചാര്ത്തിവരും തേനരുവി ......തേനരുവി ആരോ പാടും ഭൂമിഗീതം കാതില്‍ വീഴുമ്പോള്‍ മൃതുപാദസരംചാര്ത്തിവരും തേനരുവി ......തേനരുവി ഈ വഴി വന്നൊരു ഹെമന്ദം നീരാടി നിന്നതു നേരാണേ ചാരെയെനിക്കായ് തീരമുണര്‍ത്തി പീലിവിടര്‍ത്തി താളത്തിലാടി രസിക്കുവതെന്നുടെ മോഹമയൂരങ്ങള്‍ പുല്‍ക്കൊടിതന്‍ ചുണ്ടത്തുപെയ്തൊരു കന്നിമഴയുടെ കുന്നിമണികള്‍ രത്നങ്ങളായ് ഇന്നെന്‍ സ്വപ്നങ്ങളായി നന്മയുടെ നാടുചുറ്റി വന്നുവല്ലോ വര്‍ണ്ണക്കിളി കൊന്നപുത്തപൊന്നുഷസ്സില്‍ കൂട് കൂട്ടാന്‍ കൂടുകൂട്ടാന്‍ കൂടുകൂട്ടാന്‍
Song video
Song details
Music: ജോൺസൺ
Film/album: പെരുവണ്ണാപുരത്തെ വിശേഷങ്ങൾ
- Singer: എം ജി ശ്രീകുമാർ
- Film / album: പെരുവണ്ണാപുരത്തെ വിശേഷങ്ങൾ
- Composer: ജോൺസൺ
- Lyricist: പി കെ ഗോപി