Malayalam lyrics

ചോരപ്പൂ ചോരന്മാർ കാണാതകലെ
രാവിൻ്റെ രാരീരം കാണാ കണ്ണകലെ
നേരം പോയ് നേരം പോയ് ഓമൽക്കണ്മണിയേ
നേരത്താനേരത്തോ ആളും നെഞ്ചകമേ
നീ കണ്ണകന്നു പോയാലും ഉൾക്കണ്ണിലുണ്ട് കുഞ്ഞേ നീ
കൂട് വിട്ടുപോയാലും എൻ നെഞ്ചകത്തു കൊത്തിവെച്ച നേര് നേര്
നീ കാണാക്കാറ്റോ മൂളിടുന്ന താരാട്ടോ
മണ്ണിൽ വന്ന മാലാഖേ നീ കണ്ണിൽ നിന്നു മായല്ലേ
പര പര പപ്പരപ്പാ പര പര പപ്പരപ്പാ
പര പര പപ്പരപ്പാ പപ്പരപ്പപ്പരപ്പപ്പാ
ഉരുക്കുകോട്ടപ്പുതപ്പേ തകർത്തു നീ പെൺകുരുന്നേ
ഇരമ്പിയാർക്കും കരുത്തേ മടിത്തട്ടിലെ തെല്ലല്ലേ
പര പര പപ്പരപ്പാ പര പര പപ്പരപ്പാ
പര പര പപ്പരപ്പാ പപ്പരപ്പപ്പരപ്പപ്പാ
ഉരുക്കിലെ തീത്തിളപ്പേ അടർന്ന പാറപ്പിളർപ്പേ
മദിച്ച കാറ്റിൻ കുരുന്നേ കടൽച്ചിപ്പി തൻ മുത്തല്ലേ
നെഞ്ചിലുണ്ടൊരമ്പ് നിൻ കണ്ണിലുണ്ടൊരൻപ്
നെഞ്ചുരുക്കി ഉള്ളുരുക്കി പെണ്ണൊരുത്തി നീ
കച്ചകെട്ടിയാള് കനലുറഞ്ഞു പാട് നീയാള് തീയാള് ചുവടുറച്ചു വാ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: സി എസ് സാം

ഗാനരചന: വിനായക് ശശികുമാർ

ഗായകർ: സി എസ് സാം

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ബേബി ഗേൾ