Malayalam lyrics

ഒരേ നിലാ സായാഹ്നമെങ്കിലും
വെണ്ണിലവ് ചന്ദനം തൊടുവാൻ വന്നു നെറ്റിയിൽ
കുളിരുന്ന നിൻ പാൽചുംബനം പോലൊരേ
തണൽ പൂവാകയെങ്കിലും
കാതമരികേ ചേർന്നു നീങ്ങുമൊരാളിൻ്റെ തോളിൽ
തല ചായ്ച്ചു നിൽക്കേ
അകമുണർന്നു നവശോഭയാർന്ന പോലെ
ഒരേ നിലാ സായാഹ്നമെങ്കിലും
വെണ്ണിലവ് ചന്ദനം തൊടുവാൻ വന്നു നെറ്റിയിൽ
ഈറൻ കണ്ണിൻ മുന്നിൽ നിത്യം നിന്നെ
കണ്ടാൽ പുണ്യം പുണ്യം പുണ്യമേ
നോവും നീക്കും നേരം നിന്നെ നിന്നെ കേട്ടാൽ
ധന്യം ധന്യം ധന്യമേ
എന്നാലെന്നാലുന്നം തെന്നി തെന്നി തെന്നി
രണ്ടായ് പോകുന്നെങ്ങനെ
വിടപറയുമൊരാൾ ഞാനല്ല പൊന്നേ
കണ്ണാടി പോൽ നീ എൻപാതി നേരായ്
ഉടയാതെ നോക്ക് നുറുങ്ങുന്ന ചില്ലായ്
നിൻ രൂപബിംബം മനോജ്ഞമെന്നിൽ
ഒരേ നിലാ സായാഹ്നമെങ്കിലും
വെണ്ണിലവ് ചന്ദനം തൊടുവാൻ വന്നു നെറ്റിയിൽ
കണ്ണും ചിമ്മിച്ചിമ്മിയക്കം പക്കം തങ്ങി
യൊട്ടിച്ചേരാനിഷ്ടമായ്
കണ്ണിൽ വെട്ടം പോലെ ചുണ്ടിൽ മുത്തം പോലെ
പറ്റിച്ചേരാൻ വെമ്പലാണേ
എങ്കിലും നീയക്കരെ ഞാനിക്കരെയെങ്ങനെ
വാക്കില്ലയെന്നുള്ളിൽ പൊന്നേ
ആനന്ദവും നീ നിരാനന്ദവും നീ
അനുഭൂതിയും നീ അവസാനവും നീ
ആരോമലാം കിനാവേ
ഒരേ നിലാ സായാഹ്നമെങ്കിലും
വെണ്ണിലവ് ചന്ദനം തൊടുവാൻ വന്നു നെറ്റിയിൽ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: എ ആർ റഹ്‌മാൻ

ഗാനരചന: വിനായക് ശശികുമാർ

ഗായകർ: കെ യദുകൃഷ്ണൻ, ശിവാംഗി കൃഷ്ണകുമാർ

വർഗ്ഗീകരണം: മൊഴിമാറ്റം നടത്തിയ ചിത്രം

വിശദവിവരങ്ങൾ: അജയ് മേനോൻ

Album: ഗാന്ധി ടാക്സ്