Malayalam lyrics
നിറങ്ങൾ ആയിരങ്ങൾ തേരിറങ്ങി വന്നതോ നിശബ്ദതാഴ്വരക്കൊരൊച്ച കൈവരുന്നതോ അടഞ്ഞ ജാലകങ്ങളൊക്കെയും തുറന്നതോ അപാരസ്വപ്നമേ നീ മുന്നിലായ് തെളിഞ്ഞതോ വിദൂരെ കണ്ടതും അസാദ്ധ്യമെന്നതറിഞ്ഞതും ഓടിവന്നടുത്തു നിന്നതോ നിറങ്ങൾ ആയിരങ്ങൾ തേരിറങ്ങി വന്നതോ നിശബ്ദതാഴ്വരക്കൊരൊച്ച കൈവരുന്നതോ ഉം.. കൊതിച്ചു കണ്ട ഷോലെയും കോർറിലിയോണിയും ജ്വലിച്ച നീലകണ്ഠനും വീരഗാഥയും പിറന്ന ശില്പശാലയോ ചിരിച്ചതെത്രയെത്ര നാം കരഞ്ഞതെത്ര നാം ആ ഇരുട്ടുകൂരയിൽ മിന്നിടും ചിത്രമേ നമ്മിലെ രക്തമേ സത്യമുള്ളൊരഭ്രപാളിയേ സിനിമാ..സിനിമാ..സിനിമാ..സിനിമാ,... നിറങ്ങൾ ആയിരങ്ങൾ തേരിറങ്ങി വന്നതോ നിശബ്ദതാഴ്വരക്കൊരൊച്ച കൈവരുന്നതോ വിദൂരെ കണ്ടതും അസാദ്ധ്യമെന്നതറിഞ്ഞതും ഓടിവന്നടുത്തു നിന്നതോ നിറങ്ങൾ ആയിരങ്ങൾ തേരിറങ്ങി വന്നതോ നിശബ്ദതാഴ്വരക്കൊരൊച്ച കൈവരുന്നതോ സിനിമാ..സിനിമാ..സിനിമാ..സിനിമാ...
Song video
Song details
വർഷം: 2026
സംഗീതം: ജോൺ പോൾ ജോർജ്ജ്
ഗാനരചന: വിനായക് ശശികുമാർ
ഗായകർ: എസ് പി ചരൺ, ആവിർഭവ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ആശാൻ
- Singer: എസ് പി ചരൺ
- Singer: ആവിർഭവ്
- Film / album: ആശാൻ
- Composer: ജോൺ പോൾ ജോർജ്ജ്
- Lyricist: വിനായക് ശശികുമാർ