Malayalam lyrics
ചിറകേ ചിറകേ വെൺ വാനത്തേറാൻ ഊഴം വന്നുവോ ചിരിയേ ചിരിയേ വിടരാനായ് നീയും കൂടെ നിന്നുവോ പിന്നിടുന്ന ദൂരം മെല്ലെ നല്ല പാതയാകുംപോലെ ഉള്ളിടുപ്പുകൾ വേഗം കൂടുന്നെന്താവോ ചിറകേ ചിറകേ വെൺ വാനത്തേറാൻ ഊഴം വന്നുവോ ചിരിയേ ചിരിയേ വിടരാനായ് നീയും കൂടെ നിന്നുവോ പിന്നിടുന്ന ദൂരം മെല്ലെ നല്ല പാതയാകുംപോലെ ഉള്ളിടുപ്പുകൾ വേഗം കൂടുന്നെന്താവോ ഇന്നലെ വരെ മണ്ണിലെങ്കിലും ഇന്ന് ചിന്തകൾ നാമ്പണിഞ്ഞു പോയ് നോവുതിന്നതും നോമ്പുനോറ്റതും മുന്നിലായിരം വർണ്ണചിത്രമായ് ചിറകേ ചിറകേ വെൺ വാനത്തേറാൻ ഊഴം വന്നുവോ ചിരിയേ ചിരിയേ വിടരാനായ് നീയും കൂടെ നിന്നുവോ പിന്നിടുന്ന ദൂരം മെല്ലെ നല്ല പാതയാകുംപോലെ ഉള്ളിടുപ്പുകൾ വേഗം കൂടുന്നെന്താവോ ഓ.... ഓ.... ആളുമില്ലാതെ അരങ്ങും കാണാതെ കൂരിരുൾ കോണിലേറെനാൾ ഓ... ഓ.... നൂലുപോൽ നേർത്ത വെളിച്ചം പോന്നാലും സൂര്യനായ് ചേർത്തു നെഞ്ചകം കഥകളേ നേരാകുമോ കനവിതോ വ്യാമോഹമോ നിമിഷമേ നീ സാക്ഷിയോ നഗരമേ കാതോർക്കുമോ കുഞ്ഞു ചില്ലിനാൽ കാഴ്ചയൊപ്പിടും മന്ത്രജാലമേ നന്ദി ചൊല്ലിടാം വാക്കിലുള്ളതോ രൂപമാകവേ നൂറു ഭാവമാൽ ഭംഗിയേകിടാം ചിറകേ ചിറകേ വെൺ വാനത്തേറാൻ ഊഴം വന്നുവോ ചിരിയേ ചിരിയേ വിടരാനായ് നീയും കൂടെ നിന്നുവോ പിന്നിടുന്ന ദൂരം മെല്ലെ നല്ല പാതയാകുംപോലെ ഉള്ളിടുപ്പുകൾ വേഗം കൂടുന്നെന്താവോ
Song video
Song details
വർഷം: 2026
സംഗീതം: ജോൺ പോൾ ജോർജ്ജ്
ഗാനരചന: വിനായക് ശശികുമാർ
ഗായകർ: ജോൺ പോൾ ജോർജ്ജ്, ഇന്ദ്രൻസ്, മിലൻ ജോയ്, സൂര്യ ശ്യാം ഗോപാൽ, ഭരത്, സജികുമാർ, അമൽ സി അജിത്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ആശാൻ
- Singer: ജോൺ പോൾ ജോർജ്ജ്
- Singer: ഇന്ദ്രൻസ്
- Singer: മിലൻ ജോയ്
- Singer: സൂര്യ ശ്യാം ഗോപാൽ
- Singer: ഭരത്
- Singer: സജികുമാർ
- Singer: അമൽ സി അജിത്
- Film / album: ആശാൻ
- Composer: ജോൺ പോൾ ജോർജ്ജ്
- Lyricist: വിനായക് ശശികുമാർ