Malayalam lyrics

പ്രിയേ......
പ്രിയേ നിന്‍ ഹൃദയമൊരു പിയാനോ
അമൃതനിഷ്യന്ദിയാം അതിലുയരുന്നതൊരപൂര്‍വരാഗം
അപൂര്‍വരാഗം അപൂര്‍വരാഗം...
ഉറങ്ങും എന്‍ വികാരഫണങ്ങളെ ഉണര്‍ത്തും ഉന്മാദം
അന്തരവയവ ധമനികളില്‍ അഗ്നികൊളുത്തുമൊരുന്മാദം
നിന്റെശബ്ദങ്ങളില്‍ ജ്വലിക്കും... എന്റെമൌനങ്ങളില്‍ വിശ്രമിക്കും
ഓഹോഹൊഹോ....ഓഹോ ഓഹോ...(3)
പ്രിയേ........
തുടിയ്ക്കും എന്റെ നിശാസദനങ്ങളില്‍ അതിന്റെയാവേശം
സ്വപ്നസുരഭില നിദ്രകളില്‍ സ്വര്‍ഗ്ഗസുഖംതരും ആവേശം
നിന്റെദാഹങ്ങളില്‍ ജ്വലിക്കും... എന്റെമോഹങ്ങളില്‍ വിശ്രമിക്കും
ഓഹോഹൊഹോ....ഓഹോ.. ഓഹോ..(3)
പ്രിയേ........

Song details

വർഷം: 1974

സംഗീതം: ജി ദേവരാജൻ

ഗാനരചന: വയലാർ രാമവർമ്മ

ഗായകർ: കെ ജെ യേശുദാസ്

വർഗ്ഗീകരണം: മെലഡികൾ

അഭിനേതാക്കൾ: പ്രേം നസീർ, വിധുബാല

വരികൾ: ശ്രീദേവി

യൂട്യൂബ് ഓഡിയോ: രാല രാജൻ

Album: രാജഹംസം