Malayalam lyrics
പ്രിയദര്ശിനി ഞാന് നമുക്കൊരു പ്രേമപഞ്ചവടി തീര്ത്തു മനോജ്ഞ സന്ധ്യാ രാഗം പൂശിയ മായാലോകം തീര്ത്തു അരികില് സരയൂ നദിയുണ്ടോ? അതി- ലന്നമുഖത്തോണിയുണ്ടോ? അക്കളിത്തോണിതുഴഞ്ഞുനടന്നാല് മുങ്ങിപ്പോയാലോ! ചുഴികളില് മുങ്ങിപ്പോയാലോ! മുത്തുകിട്ടും കൈനിറയെ മുത്തുകിട്ടും ഓഹോ... ഓഹോ... ഓ.... അവിടേ കറുകക്കുടിലുണ്ടോ അതി- ലംശുമതി പുഷ്പമുണ്ടോ? പെണ്കൊടിനിന്നെ കണ്ടുകൊതിച്ചൊരു പൊന്മാന് വന്നാലോ ! അതിലൊരു പൊന്മാന് വന്നാലോ! ഞാന് വളര്ത്തും പുഴയരികില് ഞാന് വളര്ത്തും ആ... ആ..
Song video
Song details
വർഷം: 1969
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്, ബി വസന്ത
അഭിനേതാക്കൾ: കെ പി ഉമ്മർ, ഗ്രേസി
വിശദവിവരങ്ങൾ: ദേവിപിള്ള
വിഡിയോ: ഗാനസ്നേഹി
Album: ഉറങ്ങാത്ത സുന്ദരി
- Singer: കെ ജെ യേശുദാസ്
- Singer: ബി വസന്ത
- Film / album: ഉറങ്ങാത്ത സുന്ദരി
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ