Malayalam lyrics
പ്രവാഹിനീ പ്രവാഹിനീ പ്രേമ വികാര തരംഗിണി ഏതഴിമുഖത്തേയ്ക്കൊഴുകുന്നു നീ ഏതലയാഴിയെ തിരയുന്നു പ്രവാഹിനീ പ്രവാഹിനീ നിന്റെ മനസ്സിൻ താണ നിലങ്ങളിൽ നീയറിയാത്ത കയങ്ങളിൽ (2) ആർക്കു നൽകാൻ സൂക്ഷിപ്പൂ നീ ആയിരം അചുംബിത പുഷ്പങ്ങൾ (2) (പ്രവാഹിനീ) നിന്നെ പുണരാൻ കൈ നീട്ടുന്നു നീ കാണാതൊരു തീരം (2) സ്വർഗം ഭൂമിയെ ചുംബിച്ചുണർത്തും സ്വപ്ന മനോഹര തീരം (2) (പ്രവാഹിനീ) അന്തരാത്മാവിലെ അന്തപ്പുരത്തിലെ ആരാധനാ മണി മഞ്ജുഷയിൽ ആരോ നിനക്കായ് സൂക്ഷിക്കുന്നു ആയിരം ചൂടാ രത്നങ്ങൾ (2) (പ്രവാഹിനീ)
Song details
വർഷം: 1970
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
വിശദവിവരങ്ങൾ: വാമദേവൻ
Album: വിവാഹം സ്വർഗ്ഗത്തിൽ
- Singer: കെ ജെ യേശുദാസ്
- Film / album: വിവാഹം സ്വർഗ്ഗത്തിൽ
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ