Malayalam lyrics
സ്വപ്നങ്ങളാദ്യമായ് ഇന്നെന്‍ മനസ്സിന്റെ മുത്തുവിളക്കില്‍ തിരികൊളുത്തീ... (സ്വപ്നങ്ങളാദ്യമായ്....) സര്‍ഗ്ഗത്തെ ഗംഗാ സ്വരരാഗലോലയെന്‍ പുഷ്പസാനുക്കളിലൊഴുകിയെത്തീ... സ്വപ്നങ്ങളാദ്യമായ് ഇന്നെന്‍ മനസ്സിന്റെ മുത്തുവിളക്കില്‍ തിരികൊളുത്തീ... ഈ മധുയാമത്തില്‍ ഈ മണ്‍കുടിലൊരു പ്രേമഹര്‍ഷത്തിന്‍ മണിമന്ദിരം... (ഈ മധുയാമത്തില്‍....) ഈ മനോഹരവേദിയില്‍ മന്മഥ ദേവനു പുഷ്പതുലാഭാരം... സ്വപ്നങ്ങളാദ്യമായ് ഇന്നെന്‍ മനസ്സിന്റെ മുത്തുവിളക്കില്‍ തിരികൊളുത്തീ... ദാഹിച്ചു നിന്ന ഞാന്‍ ഈ അധരത്തിലെ താമരത്തേന്‍കിണ്ണം നുകര്‍ന്നോട്ടേ... (ദാഹിച്ചു നിന്ന.....) പൂവിടും രോമാഞ്ചവല്ലരിയായ് നിന്റെ പൂമേനി തന്നില്‍ പടര്‍ന്നോട്ടേ... സ്വപ്നങ്ങളാദ്യമായ് ഇന്നെന്‍ മനസ്സിന്റെ മുത്തുവിളക്കില്‍ തിരികൊളുത്തീ... സര്‍ഗ്ഗത്തെ ഗംഗാ സ്വരരാഗലോലയെന്‍ പുഷ്പസാനുക്കളിലൊഴുകിയെത്തീ... സ്വപ്നങ്ങളാദ്യമായ് ഇന്നെന്‍ മനസ്സിന്റെ മുത്തുവിളക്കില്‍ തിരികൊളുത്തീ... പുഷ്പസാനുക്കളിലൊഴുകിയെത്തീ...
Song video
Song details
വർഷം: 1977
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പാപ്പനംകോട് ലക്ഷ്മണൻ
ഗായകർ: കെ ജെ യേശുദാസ്
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: പ്രേം നസീർ, വിധുബാല
വരികൾ: ജയലക്ഷ്മി രവി
യൂട്യൂബ് ഓഡിയോ: കെ സി ബാബുരാജ്
Album: മുറ്റത്തെ മുല്ല
- Singer: കെ ജെ യേശുദാസ്
- Film / album: മുറ്റത്തെ മുല്ല
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പാപ്പനംകോട് ലക്ഷ്മണൻ