Malayalam lyrics
ഇതിലെ ഒരു പുഴയൊഴുകി ഇവളുടെ അഴകിന്‍റെ പുഴയൊഴുകി അതിന്‍റെ അലകളില്‍ അനുരാഗ ലഹരിയില്‍ അറിയാതെ ഞാനിന്നു മുഴുകി ഇതിലെ ഒരു പുഴയൊഴുകി ഇവളുടെ അഴകിന്‍റെ പുഴയൊഴുകി കുറുനിര തഴുകും നിന്‍ കുളുര്‍ നെറ്റിത്തടത്തില്‍ കുങ്കുമപ്പൂംപൊട്ടു കണ്ടാല്‍ തിങ്കള്‍ നാണിക്കും മുഴുതിങ്കള്‍ നാണിക്കും ഈ മിഴിയിനയില്‍ നീ വിടര്‍ത്തും മലരുകളില്‍ (2) ഇന്ന് ഞാനൊരു തുമ്പിയാകും തേന്‍ തുമ്പിയാകും (ഇതിലെ) അരുണിമ മെഴുകുമീ ചൊടികളിലുതിരും പുഞ്ചിരിപ്പൂമൊട്ടു നുള്ളാന്‍ എനിക്കെന്തോരാവേശം എനിക്കെന്തോരാവേശം ഈ വിജനതയില്‍ ഞാനൊരുക്കും മണിയറയില്‍ (2) ഇന്ന് നീയൊരു മഞ്ചമാകും പൂ മഞ്ചമാകും (ഇതിലെ)
Song video
Song details
വർഷം: 1978
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ബിച്ചു തിരുമല
ഗായകർ: കെ ജെ യേശുദാസ്
വരികൾ: ജിജാ സുബ്രമണ്യൻ, സൂസി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: ഹേമന്തരാത്രി
- Singer: കെ ജെ യേശുദാസ്
- Film / album: ഹേമന്തരാത്രി
- Composer: എ ടി ഉമ്മർ
- Lyricist: ബിച്ചു തിരുമല