Malayalam lyrics
ആ.... ഗാനഗന്ധര്‍വന്‍ എനിക്കുതന്നു മാണിക്യമണിവീണ മൌനം കൊണ്ടവന്‍ നിര്‍മ്മിച്ചുതന്നു മനസ്സില്‍ മറ്റൊരു വീണ വീണ... മണിവീണ എല്ലാസ്വരങ്ങളും ആലപിക്കാനെന്‍ കല്യാണവീണയ്ക്കു മോഹം വിരല്‍തൊടാതുള്ളൊരീ തന്ത്രികള്‍ക്കാകെ വിദളിതമാകാന്‍ കൊതിപ്പൂ പാടേണ്ട രാഗം പറഞ്ഞുതരൂ പാട്ടുകാരാ എന്റെ പാട്ടുകാരാ എല്ലാനിറങ്ങളും മാറിലേറ്റാന്‍ എന്‍പുഷ്പതാലമൊരുങ്ങി തിരുനടതേടുന്ന പുഷ്പങ്ങളാകെ നിറമാലയാകാന്‍ കൊതിപ്പൂ കോര്‍ക്കേണ്ടപൂക്കള്‍ എടുത്തുതരൂ കൂട്ടുകാരാ എന്റെ കൂട്ടുകാരാ
Song video
Song details
വർഷം: 1977
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി സുശീല
വിശദവിവരങ്ങൾ: അജയ് മേനോൻ
Album: അപരാജിത
- Singer: പി സുശീല
- Film / album: അപരാജിത
- Composer: എ ടി ഉമ്മർ
- Lyricist: ശ്രീകുമാരൻ തമ്പി