Malayalam lyrics
കുറിഞ്ഞിപ്പൂച്ചേ കുറിഞ്ഞിപ്പൂച്ചേ കുടിക്കാനിത്തിരി പാല് ഇത്തിരി പാല് (കുറിഞ്ഞിപ്പൂച്ചേ) കണ്ണടച്ചുമുത്തിമുത്തി കുടിച്ചാലോ -നിന്നെ അണ്ണാന്‍ കുഞ്ഞും കാണൂല്ലാ അമ്പലപ്രാവും കാണൂല്ലാ കാണൂല്ലാ കാണൂല്ലാ കാണൂല്ലാ (കുറിഞ്ഞിപ്പൂച്ചേ) കണ്ണില് രണ്ടു ചില്ലുവിളക്കുകള്‍ തന്നതാര് കണ്ണില് രണ്ടു ചില്ലുവിളക്കുകള്‍ തന്നതാര് നിന്റെ കമ്പിളിരോമക്കുപ്പായത്തുണി തുന്നിയതാര് ചുണ്ടെലിമാമന് കൊമ്പന്‍ മീശ കൊഴിഞ്ഞു പോയീ നിന്നെ കണ്ടിട്ടങ്ങേവീട്ടിലെ തത്തമ്മ പറന്നു പോയീ പറന്നു പോയീ (കുറിഞ്ഞിപ്പൂച്ചേ) കുറിഞ്ഞിപ്പൂച്ചേ കുറിഞ്ഞിപ്പൂച്ചേ
Song video
Song details
വർഷം: 1966
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: എൽ ആർ ഈശ്വരി
വിശദവിവരങ്ങൾ: വേണു
വിഡിയോ: രാല രാജൻ
Album: പൂച്ചക്കണ്ണി
- Singer: എൽ ആർ ഈശ്വരി
- Film / album: പൂച്ചക്കണ്ണി
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ