Malayalam lyrics
കക്ക കൊണ്ടു കടല്‍മണ്ണ് കൊണ്ടു കളിവീടുവെച്ചതെവിടേ പണ്ടു കളിവീടുവെച്ചതെവിടേ കടലെടുത്തു പോയ് കടലെടുത്തു പോയീ കൈതയോല തളിരോലകൊണ്ടു കളിവഞ്ചി തീര്‍ത്തതെവിടേ കാറ്റടിച്ചു പോയീ - കാറ്റടിച്ചു പോയീ തിരമാല കാലിലിടുവിച്ചു തന്ന പവിഴച്ചിലങ്കയെവിടേ പവിഴച്ചിലങ്കയെവിടേ തീരത്തുതിര്‍ന്നുപോയീ തീരത്തുതിര്‍ന്നുപോയീ കനകക്കിനാക്കള്‍ തിരിയിട്ടു തന്ന കര്‍പൂരദീപമെവിടേ കര്‍പൂരദീപമെവിടേ കാറ്റില്‍ പൊലിഞ്ഞു പോയീ കാറ്റില്‍ പൊലിഞ്ഞു പോയീ (കക്ക കൊണ്ടു ) കതിര്‍മണ്ഡപത്തിലണിയാന്‍ കൊരുത്ത കല്യാണമാലയെവിടേ കല്യാണമാലയെവിടേ കതിര്‍മണ്ഡപത്തിലണിയാന്‍ കൊരുത്ത കല്യാണമാലയെവിടേ കല്യാണമാലയെവിടേ വാടികൊഴിഞ്ഞുപോയീ വാടികൊഴിഞ്ഞുപോയീ മനസ്സിനകത്തു മലരിട്ടുനിന്നൊരനുരാഗപുഷ്പമെവിടേ അനുരാഗപുഷ്പമെവിടേ പൂജയ്ക്കെടുത്തു പോയീ പൂജയ്ക്കെടുത്തു പോയീ കക്ക കൊണ്ടു കടല്‍മണ്ണ് കൊണ്ടു കളിവീടുവെച്ചതെവിടേ പണ്ടു കളിവീടുവെച്ചതെവിടേ എവിടേ എവിടേ എവിടേ കടലെടുത്തു പോയ് കടലെടുത്തു പോയീ
Song video
Song details
വർഷം: 1966
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി ബി ശ്രീനിവാസ്, ബി വസന്ത
രാഗം: മോഹനം
ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ
വിശദവിവരങ്ങൾ: കൃഷ്ണ ചന്ദ്ര
Album: പൂച്ചക്കണ്ണി
- Singer: പി ബി ശ്രീനിവാസ്
- Singer: ബി വസന്ത
- Film / album: പൂച്ചക്കണ്ണി
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ