Malayalam lyrics
ചുംബിക്കാനൊരു ശലഭമുണ്ടെങ്കിലേ യൌവ്വനം സുരഭിലമാകൂ പൂവിന് യൌവ്വനം സുരഭിലമാകൂ സ്നേഹിക്കാനൊരു പുരുഷനുണ്ടെങ്കിലേ സ്ത്രീ ദേവതയാകൂ... ഗാനഗന്ധര്‍വന്‍ കണ്ടെത്തിയാലേ മൌനം നാദമാകൂ വെള്ളിനൂല്‍ത്തിരിയിട്ടു കൊളുത്തിയാലേ വെളിച്ചം വിളക്കില്‍ വിടരൂ ചുംബിക്കാനൊരു.... ശില്‍പ്പിമിനുക്കിയ ചുവരുണ്ടെങ്കിലേ സ്വപ്നം ചിത്രമാകൂ -ദിവാ സ്വപ്നം ചിത്രമാകൂ ആലിംഗനങ്ങളില്‍ ഉറങ്ങിയാലേ ആത്മനിര്‍വൃതിയിലുണരൂ ചുംബിക്കാനൊരു....
Song details
വർഷം: 1970
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: എസ് ജാനകി
വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി
Album: വിവാഹം സ്വർഗ്ഗത്തിൽ
- Singer: എസ് ജാനകി
- Film / album: വിവാഹം സ്വർഗ്ഗത്തിൽ
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ