Malayalam lyrics
പ്രവാചകന്മാര്‍ മരിച്ചൂ പ്രപഞ്ചവീഥിയില്‍ വെളിച്ചം മരിച്ചൂ തെളിച്ച വഴിയേ വിധിയുടെ പുറകേ തേരോടിച്ചൂ ഞാന്‍ - വെറുതേ തേരോടിച്ചൂ ഞാന്‍. (പ്രവാചകന്മാര്‍) ചുമച്ചും കിതച്ചും ശ്വാസം വലിച്ചും ചുമടു ചുമക്കണമോ - ഇനിയും ചുമടു ചുമക്കണമോ ആകാശക്കോട്ടകള്‍ തകരുമ്പോള്‍ ഞാ- നവയുടെ തണലില്‍ ഉറങ്ങണമോ (പ്രവാചകന്മാര്‍) പഴങ്കഥ മുഴുവനും പതിര് പഴഞ്ചൊല്ലു മുഴുവനും പതിര് പാവം വിധിയുടെ പാടത്തു വിളയും പതിര് പതിര് പതിര് (പ്രവാചകന്മാര്‍) പുതിയ വഴികള്‍ പുതിയ നിധികള്‍ പുതിയ വെളിച്ചങ്ങള്‍ - മുന്നില്‍ പുതിയ വെളിച്ചങ്ങള്‍ അവയുടെയക്ഷയഖനികള്‍ തേടും സമരം സമരം ജീവിതം - ഇനി സമരം സമരം ജീവിതം (പ്രവാചകന്മാര്‍)
Song details
വർഷം: 1970
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
വിശദവിവരങ്ങൾ: വേണു
Album: വിവാഹം സ്വർഗ്ഗത്തിൽ
- Singer: കെ ജെ യേശുദാസ്
- Film / album: വിവാഹം സ്വർഗ്ഗത്തിൽ
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ