Malayalam lyrics
പോരൂ പുലരി വഴിയിലാകെ പുതിയ കഥയുമായി വെയിലു വര തുടങ്ങി നിറമാനമോ ചായംതൂവി മുകിലോലകൾ മേലാപ്പായി ഈ കഥയിലീ വഴിയിലേറി വരൂ പുങ്കിളികളേ ഓ നേരം ഇലനമ്മളീ ചെറു ചില്ലയിൽ കാറ്റിലൊരു താളം തേടി കളിവാക്കിലും ചിരിനോക്കിലും ചേലുമഴവില്ലൊളികൾ ചൂടി അരികിലായി വന്നു ആകാശം കയ്യെത്തി തൊട്ടേ പോ ആവോളം പോരൂ പുലരി വഴിയിലാകെ പുതിയ കഥയുമായി വെയിലു വര തുടങ്ങി തേൻതുള്ളികൾ പൊൻ വാക്കുകൾ കൂടെ അണയുന്ന കളി നേരം ചിരിയോളമോ തിരതല്ലിടും ചോക്കുവര നൂറുകഥയാടും സ്നേഹമാണിന്നീയാരാമം എന്നാളും വന്നേ പോയ് പൂക്കാലം പോരൂ പുലരി വഴിയിലാകെ പുതിയ കഥയുമായി വെയിലു വര തുടങ്ങി നിറമാനമോ ചായംതൂവി മുകിലോലകൾ മേലാപ്പായി ഈ കഥയിലീ വഴിയിലേറി വരൂ പുങ്കിളികളേ ഓ നേരം ആ ....
Song video
Song details
വർഷം: 2026
സംഗീതം: ബിജിബാൽ മണിയിൽ
ഗാനരചന: നിധീഷ് നടേരി
ഗായകർ: ബിജിബാൽ മണിയിൽ, Devadutt Bijibal Maniyil, ദയ ബിജിബാൽ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: സ്കൂൾ ചാലേ ഹം
- Singer: ബിജിബാൽ മണിയിൽ
- Singer: Devadutt Bijibal Maniyil
- Singer: ദയ ബിജിബാൽ
- Film / album: സ്കൂൾ ചാലേ ഹം
- Composer: ബിജിബാൽ മണിയിൽ
- Lyricist: നിധീഷ് നടേരി