Malayalam lyrics
പൂവിരിഞ്ഞല്ലൊ അതു തേന് ചൊരിഞ്ഞല്ലൊ മണം പരന്നല്ലൊ മദം നുകര്ന്നാടാനായ് കാമുകന് പറന്നണഞ്ഞപ്പോള് ആ മലര് നീയായ് മാറുന്നു നര്ത്തകിയാകുന്നു ഏപ്രില് ലില്ലി.... പ്രണയക്കുളിരെന് മാറില് ചാര്ത്തും ഏപ്രില് ലില്ലി നീ നിലാവിലോ കിനാവിലോ നീയെൻ മുന്നിൽ വന്നു? സുഗന്ധമായ് നിരന്തരം നീയെന്നുള്ളില് വാണൂ (നിലാവിലോ ) നിന്റെ തലയിണപ്പട്ടില് എന്നുമെന് തല ചായ്ക്കാന് കൊതിക്കുന്നു മദിക്കുമെന് ആവേശം അടങ്ങുമൊ? (പൂവിരിഞ്ഞല്ലൊ ) ഉലഞ്ഞുവോ ഉതിര്ന്നുവോ നിന് പൊന്നരഞ്ഞാണം പിണങ്ങുമോ പിടക്കുമോ നിന് പാദപൊന്താളം (ഉലഞ്ഞുവോ ) നിന്റെ പൂവിരിപ്പട്ടില് ഒരു പൊന്നൂലായ് മാറാന് കൊതിക്കുന്നു ജ്വലിക്കുമെന് മോഹാഗ്നി അടങ്ങുമോ? (പൂവിരിഞ്ഞല്ലൊ)
Song video
Song details
വർഷം: 1979
സംഗീതം: സലിൽ ചൗധരി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: ജയഭാരതി, ജയൻ, ജോസ് പ്രകാശ്, ഹരികുമാർ
വരികൾ: ശ്രീദേവി, ഒമേഗ ചാൾസ്
Album: പുതിയ വെളിച്ചം
- Singer: കെ ജെ യേശുദാസ്
- Film / album: പുതിയ വെളിച്ചം
- Composer: സലിൽ ചൗധരി
- Lyricist: ശ്രീകുമാരൻ തമ്പി