Malayalam lyrics
പേര് പേരയ്ക്കാ നാള് നാരങ്ങാ പേരയ്ക്കാക്കുട്ടിക്ക് നാരങ്ങാക്കവിളിലൊരുമ്മാ ആരും കാണാതൊരുമ്മ പേര് പേരയ്ക്കാ നാള് നാരങ്ങാ അം മ്മ.. അമ്മാ അമ്മ ആ ഒരാനാ ആന ഈ ഒരീച്ച ഈച്ച ആനപ്പുറത്തൊരീച്ച ഞെളിഞ്ഞിരുന്നു ആനപ്പുറത്തൊരീച്ച ഞെളിഞ്ഞിരുന്നു എന്നിട്ടോ? പേര് പേരയ്ക്കാ നാള് നാരങ്ങാ പേരയ്ക്കാക്കുട്ടിക്ക് നാരങ്ങാക്കവിളിലൊരുമ്മാ ആരും കാണാതൊരുമ്മ പേര് പേരയ്ക്കാ നാള് നാരങ്ങാ അങ്ങേമലയിലൊരാലിൻ കൊമ്പത്തൊ- രമ്മക്കിളിയുടെ കൂട് അങ്ങേമലയിലൊരാലിൻ കൊമ്പത്തൊ- രമ്മക്കിളിയുടെ കൂട് കൂട്ടിന്നരികിലിലത്തുമ്പത്തൊരു കൂനനുറുമ്പിൻ ഊഞ്ഞാല് കാറ്റിലൂഞ്ഞാൽ തട്ടിത്താഴെ ആറ്റിൽ വീണു പാവം പാവം കൂനനുറുമ്പ് അമ്മക്കിളിയതു കണ്ടു ഒരാലില കൊത്തി ആറ്റിലിട്ടു കൂനനുറുമ്പതിൽ രക്ഷപെട്ടു കൂനനുറുമ്പതിൽ രക്ഷപെട്ടു പേര് പേരയ്ക്കാ നാള് നാരങ്ങാ പേര് പേരയ്ക്കാ നാള് നാരങ്ങാ
Song video
Song details
Music: എം ജി രാധാകൃഷ്ണൻ
Film/album: നൊമ്പരത്തിപ്പൂവ്
- Singer: കെ എസ് ചിത്ര
- Film / album: നൊമ്പരത്തിപ്പൂവ്
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ഒ എൻ വി കുറുപ്പ്