Malayalam lyrics
കനക മുന്തിരി മലരു കൊണ്ടൊരു വീട് കനവൊരുക്കിയ കതിരു കൊണ്ടൊരു വീട് അഴകുകളില്‍ പടവുകളില്‍ ഒളി വിതറിയിതാ നിറം നിറം ദിനം ദിനം (കനക മുന്തിരി) മോഹങ്ങള്‍ കുളിരോളങ്ങള്‍ തീരങ്ങളേറും കാലമിതാ സൂനങ്ങള്‍ മണി ദീപങ്ങള്‍ നിറ നാളങ്ങള്‍ കാണും വേലയിതാ സുരഭിലമൊരു ജീവിതം അതിലെഴുതുമൊരു ഗീതകം ലയം ലയം ഒരേ ലയം രഥം രഥം മനോരഥം (കനക മുന്തിരി) മേഘങ്ങള്‍ ഹിമവാഹങ്ങള്‍ തേന്‍മാരി പെയ്യും കാലമിതാ രാഗങ്ങള്‍ നവ രാഗങ്ങള്‍ അകതാരില്‍ തുളുമ്പും നേരമിതാ മധുരിതമൊരു ജീവിതം തരളതയതിനാമുഖം വരം വരം തരും സുഖം പ്രിയം പ്രിയം മനോവരം (കനക മുന്തിരി)
Song video
Song details
വർഷം: 1986
സംഗീതം: ജെറി അമൽദേവ്
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: കെ ജെ യേശുദാസ്, കെ എസ് ചിത്ര
അഭിനേതാക്കൾ: മമ്മൂട്ടി, ശോഭന
വിശദവിവരങ്ങൾ: ദേവിപിള്ള
വിഡിയോ: ഗാനസ്നേഹി
Album: ആളൊരുങ്ങി അരങ്ങൊരുങ്ങി
- Singer: കെ ജെ യേശുദാസ്
- Singer: കെ എസ് ചിത്ര
- Film / album: ആളൊരുങ്ങി അരങ്ങൊരുങ്ങി
- Composer: ജെറി അമൽദേവ്
- Lyricist: പൂവച്ചൽ ഖാദർ
- Actor: മമ്മൂട്ടി
- Actor: ശോഭന