Malayalam lyrics
മുത്തുവാരാൻ പോയവരേ മുത്തെന്തെ കണ്ടില്ല? ചുഴികൾ കണ്ടൂ, ചിപ്പികൾ കണ്ടൂ തുഴഞ്ഞു പോന്നു തിരിയെ തുഴഞ്ഞു പോന്നൂ! (മുത്തുവാരാൻ..) കടലുകാണാൻ പോയവരേ! കടലെന്തെ കണ്ടില്ല? തിരകൾ കണ്ടു, തീരം കണ്ടു തിരിച്ചു പോന്നൂ കൂടെ വന്ന വിധിമാത്രം കടലും മുത്തും കണ്ടു! (മുത്തുവാരാൻ...) കാടു കാണാൻപൊയവരെ! കാടെന്തെ കണ്ടില്ല? മരങ്ങൾ കണ്ടൂ,മലകൾ കണ്ടു മടങ്ങി വന്നൂ കൂടെ വന്ന വിധി മാത്രം കാടും കനിയും കണ്ടു
Song video
Song details
വർഷം: 1968
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: പ്രേം നസീർ, ശാരദ, സത്യൻ, കെ പി ഉമ്മർ
വരികൾ: സൂസി
Album: അഗ്നിപരീക്ഷ
- Singer: കെ ജെ യേശുദാസ്
- Film / album: അഗ്നിപരീക്ഷ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ
- Actor: പ്രേം നസീർ
- Actor: ശാരദ
- Actor: സത്യൻ
- Actor: കെ പി ഉമ്മർ