Malayalam lyrics
കൈരളീ കൈരളീ കാവ്യകൈരളീ കദളീവനത്തിലെ പൈങ്കിളീ വടക്കന്‍പാട്ടിലെ അമൃതുണ്ടോ? വയനാടന്‍ കാട്ടിലെ തേനുണ്ടോ? തിരുവള്ളുവരുടെ നാട്ടിലെ..നാട്ടിലെ ..നാട്ടിലെ തങ്കമുളം കൂട്ടിലെ..കൂട്ടിലെ ..കൂട്ടിലെ..കൂട്ടിലെ കന്നിത്തമിഴ്ക്കിളിയ്ക്കു നല്‍കാന്‍ കഥകളിപ്പന്തലിലെ ചിലമ്പുണ്ടോ? പൊന്നുവിളയും കാവേരിയിലെ പൊന്മണിനെന്മണി ഞങ്ങള്‍ തരാം പൊന്നുവിളയും കാവേരിയിലെ പൊന്മണിനെന്മണി ഞങ്ങള്‍ തരാം ത്യാഗരാജ സംഗീതത്തിനു തളിര്‍വിരലാല്‍ ശ്രുതിയിടുവാന്‍ ആ..... സ്വാതിതിരുന്നാളിന്‍ രാജസദസ്സിലെ സ്വരലയ രഞ്ജിനിയാംതംബുരുവുണ്ടോ? പൊന്നുവിളയും ഗോദാവരിയിലെ പൊന്മണി നെന്മണി ഞങ്ങള്‍ തരാം പുരന്ദരദാസന്റെ നാട്ടിലെ ..ആ... പുഷ്പലതാഗൃഹത്തിലെ സപ്തസ്വരക്കിളിയ്ക്കു നല്‍കാന്‍ സോപാനനടയിലെ ഇടയ്ക്കയുണ്ടോ? പൊന്നുവിളയും കാവേരിയിലെ പൊന്മണിനെന്മണി ഞങ്ങള്‍ തരാം പൊന്നുവിളയും കാവേരിയിലെ പൊന്മണിനെന്മണി ഞങ്ങള്‍ തരാം (കൈരളീ കൈരളീ...)
Song video
Song details
വർഷം: 1968
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല, രേണുക, കോറസ്
വർഗ്ഗീകരണം: ഡാൻസ് സോങ്ങ്
അഭിനേതാക്കൾ: ടി എസ് മുത്തയ്യ, ആറന്മുള പൊന്നമ്മ, ഷീല, സത്യൻ
വിശദവിവരങ്ങൾ: ദേവിപിള്ള
വിഡിയോ: സംശയാലു
Album: അഗ്നിപരീക്ഷ
- Singer: പി സുശീല
- Singer: രേണുക
- Singer: കോറസ്
- Film / album: അഗ്നിപരീക്ഷ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ
- Actor: ടി എസ് മുത്തയ്യ
- Actor: ആറന്മുള പൊന്നമ്മ
- Actor: ഷീല
- Actor: സത്യൻ