Malayalam lyrics
പെൺപൂവേ...കുണുങ്ങിക്കുറുമ്പണ തേൻപൂവേ ഇണങ്ങിയുണരണ പൊൻപൂവേ എൻ ഉയിരിന്നുയിരാം അഴകേ... ആൺപൂവേ...മിനുങ്ങിത്തിളങ്ങണ വെൺപൂവേ കിലുങ്ങിക്കുലുങ്ങണ എൻപൂവേ നിൻ കനവിൻ കനവായ് അരികേ... നിറങ്ങളേഴും പകരാം...നനന്ന നാ.. നറുനിലാവായ് തഴുകാം...നനന്ന നാ.. എന്നുമെന്നും നിനക്കായ് നിനവായ് നിറയാം... (പെൺപൂവേ...) പുലർനിലാവിൻ വീഥിയിൽ..മെല്ലെമെല്ലെ അലിഞ്ഞുവോ നീയും ഞാനും നിയതിതൻ തീരവും..(2) പ്രണയക്കുളിരിൽ നിറയും നിമിഷം അലിയാം പ്രേമാർദ്രമായ്.... പുളകച്ചിറകിൽ തഴുകിത്തഴുകി തുടരാം യാത്രകൾ..... നാമിരുവരും ഒരുമനം... (പെൺപൂവേ...) മഞ്ഞുമാസപ്പുലരിയിൽ നമ്മളൊന്നായ് ചേർന്നപോൽ എന്നും നീയെൻ സ്വന്തമായ്ത്തീരുമോ...(2) അധരം പകരും മധുരം നുകരാൻ ചാരേ പോരുമോ... ഹൃദയം നിറയും പ്രണയം പകരാൻ ജന്മം തികയുമോ... നിൻ മൊഴികളിൽ മധുകണം... ആൺപൂവേ...മിനുങ്ങിത്തിളങ്ങണ വെൺപൂവേ കിലുങ്ങിക്കുലുങ്ങണ എൻപൂവേ നിൻ കനവിൻ കനവായ് അരികേ... പെൺപൂവേ...കുണുങ്ങിക്കുറുമ്പണ തേൻപൂവേ ഇണങ്ങിയുണരണ പൊൻപൂവേ എൻ ഉയിരിന്നുയിരാം അഴകേ... നിറങ്ങളേഴും പകരാം...നനന്ന നാ.. നറുനിലാവായ് തഴുകാം...നനന്ന നാ.. എന്നുമെന്നും നിനക്കായ് നിനവായ് നിറയാം...
Song details
വർഷം: 2013
സംഗീതം: സുവീദ് വിൽസൺ
ഗാനരചന: രാജീവ് ആലുങ്കൽ
ഗായകർ: വിധു പ്രതാപ്, സിതാര കൃഷ്ണകുമാർ
അഭിനേതാക്കൾ: അജ്മൽ അമീർ, പൂനം കൗർ
വരികൾ: കല്യാണി
Album: ബാങ്കിൾസ്
- Singer: വിധു പ്രതാപ്
- Singer: സിതാര കൃഷ്ണകുമാർ
- Film / album: ബാങ്കിൾസ്
- Composer: സുവീദ് വിൽസൺ
- Lyricist: രാജീവ് ആലുങ്കൽ