Malayalam lyrics
ആ...ആ...ആ... പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ വിലോലമായ് വിമൂകമായ് നിന്നെ തേടുന്നു ഞാൻ... പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ... ഈ നിലാവിലെ...പൂപ്പാലയിൽ രാക്കിനാവുമായ്...രാപ്പാടിയായ്... ഇനിയൊരു ഗാനം തിരയുകയായ് ഇണയുടെ ഈണം നിറയുകയായ് നിണം മണക്കുമോർമ്മതൻ കണം തുളുമ്പി നിൽക്കയായ്...ഇതാ... പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ... ഈ വിശാലമാം നീർച്ചോലയിൽ ഈ അശാന്തമാം പൂവാടിയിൽ പുതുമഴ തേടി അണയുകയായ് പുതിയൊരു കാറ്റായ് അലയുകയായ് മുഖം ചുവന്ന രാത്രി തൻ നഖം വിരിഞ്ഞ യാമമായ്...ഇതാ... പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ വിലോലമായ് വിമൂകമായ് നിന്നെ തേടുന്നു ഞാൻ... പാതിരാപ്പൂനിഴൽ നീളുമീ പാതയിൽ...
Song details
വർഷം: 2013
സംഗീതം: സുവീദ് വിൽസൺ
ഗാനരചന: രാജീവ് ആലുങ്കൽ
ഗായകർ: ജ്യോത്സ്ന രാധാകൃഷ്ണൻ
വരികൾ: കല്യാണി
Album: ബാങ്കിൾസ്
- Singer: ജ്യോത്സ്ന രാധാകൃഷ്ണൻ
- Film / album: ബാങ്കിൾസ്
- Composer: സുവീദ് വിൽസൺ
- Lyricist: രാജീവ് ആലുങ്കൽ