Malayalam lyrics

നിനക്കായി എന്റെ ജന്മം നേദിച്ചു ഞാൻ
മറക്കാതെ എന്നുമെന്നും പൂജിച്ചു ഞാൻ
ആരോമലേ...ദേവാങ്കനേ...
നീയെന്നുമെൻ...ആത്മാവിലെ രാഗമായ്...
നിനക്കായി എന്റെ ജന്മം നേദിച്ചു ഞാൻ
മറക്കാതെ എന്നുമെന്നും പൂജിച്ചു ഞാൻ...
ഒരായിരം കുളിരോർമ്മയിൽ...
നിറയുന്നു നിൻ പരിരംഭണം...(2)
മിഴിരണ്ടിലോ...മനസ്സമ്മതം...
മൊഴി തന്നിലോ...മൃദുസൗഹൃദം
അനുരാഗമീ സംഗമം...
നിനക്കായി എന്റെ ജന്മം നേദിച്ചു ഞാൻ
മറക്കാതെ എന്നുമെന്നും പൂജിച്ചു ഞാൻ...
നിഴലായി നിൻ പദയാത്രയിൽ...
തുടരുന്നു ഞാൻ...പ്രണയാടനം...(2)
ചൊടിതന്നിലോ...ചുടു ചുംബനം...
വിട ചൊല്ലുവാൻ...മിഴിനീർക്കണം
അതിലോലമീ സാന്ത്വനം...
നിനക്കായി എന്റെ ജന്മം നേദിച്ചു ഞാൻ
മറക്കാതെ എന്നുമെന്നും പൂജിച്ചു ഞാൻ
ആരോമലേ...ദേവാങ്കനേ...
നീയെന്നുമെൻ...ആത്മാവിലെ രാഗമായ്...
നിനക്കായി എന്റെജന്മം നേദിച്ചു ഞാൻ
മറക്കാതെ എന്നുമെന്നും പൂജിച്ചു ഞാൻ...

Song video

Watch on YouTube

Song details

വർഷം: 2013

സംഗീതം: സുവീദ് വിൽസൺ

ഗാനരചന: രാജീവ് ആലുങ്കൽ

ഗായകർ: ദേവാനന്ദ്‌. വി, മഞ്ജരി

അഭിനേതാക്കൾ: അജ്മൽ അമീർ, അർച്ചനാ കവി

വരികൾ: കല്യാണി

യൂട്യൂബ് ഓഡിയോ: രാല രാജൻ

Album: ബാങ്കിൾസ്