Malayalam lyrics
പാടം പൂത്ത കാലം പാടാൻ വന്നു നീയും പൊന്നാറ്റിൻ അപ്പുറത്തുനിന്നോ പുന്നാരം ചൊല്ലി നീ വന്നു പാടം പൂത്ത കാലം പാടാൻ വന്നു നീയും ഓലത്തുമ്പത്തൊരൂഞ്ഞാലുകെട്ടി നീ ഓണപ്പാട്ടൊന്നു പാടീ പാടം കൊയ്യുമ്പോൾ പാടാൻ പനന്തത്തേ നീയും പോരാമോ കൂടെ പുഴയോരത്തുപോയ് തണലേറ്റിരുന്ന് കളിയും ചിരിയും നുകരാം ആ... പാടം പൂത്ത കാലം പാടാൻ വന്നു നീയും ദൂരെ പകലിന്റെ തിരിമെല്ലെ താഴുമ്പോൾ ഗ്രാമം മിഴിപൂട്ടുമ്പോൾ പാടിത്തീരാത്ത പാട്ടുമായ് സ്വപ്നത്തിൻ വാതിലിൽ വന്നവളേ നറുതേൻ മൊഴിയേ ഇനി നീ അറിയൂ ഹൃദയം പറയും കഥകേൾക്കൂ ആ... പാടം പൂത്ത കാലം പാടാൻ വന്നു നീയും പൊന്നാറ്റിൻ അപ്പുറത്തുനിന്നോ പുന്നാരം ചൊല്ലി നീ വന്നു പാടം പൂത്ത കാലം പാടാൻ വന്നു നീയും
Song video
Song details
Music: കണ്ണൂർ രാജൻ
Film/album: ചിത്രം
- Singer: എം ജി ശ്രീകുമാർസുജാത മോഹൻ
- Film / album: ചിത്രം
- Composer: കണ്ണൂർ രാജൻ
- Lyricist: ഷിബു ചക്രവർത്തി