Malayalam lyrics

തദ്ധിമി തദ്ധിമി തദ്ധിമി തദ്ധിമി
തദ്ധിമി തദ്ധിമി തദ്ധിമി തകധിമി
തദ്ധിമി തദ്ധിമി തദ്ധിമി തദ്ധിമി
തദ്ധിമി തദ്ധിമി തകധിമി തകധിമി
ഹേ... പടവാളിനു വടിവാള്
മടവാളിനൊരുടവാള്
കാറ്റിനു കൊടുങ്കാറ്റെതിരാളി എട തിരുമകനേ
കടലിന്നൊരു കടലാണെതിരാളി അടടാ
ചുണയുണ്ടേ കബഡി പിടി ആണാണേൽ കൊരലു പിടി
അടി കൊണ്ടിട്ടുടുമുണ്ടൂരും നീ എട മരുമകനേ
പട തോറ്റിട്ടിടവഴി ഓടും നീ അടടാ
തദ്ധിമി തദ്ധിമി തദ്ധിമി തദ്ധിമി
തദ്ധിമി തദ്ധിമി തദ്ധിമി തകധിമി
തദ്ധിമി തദ്ധിമി തദ്ധിമി തദ്ധിമി
തദ്ധിമി തദ്ധിമി തകധിമി തകധിമി
മരുമകനിനി തിരുമകനെതിര്
തിരുമകനിനി മരുമകനെതിര്
കളിയീക്കളി തീക്കളി നീ വിടെടാ
എട ചെറുകളി വിടെടാ
അടിതടവുകൾ അറിയുക മകനേ
ചെറു കുറുവടി ഇനിയിട് മകനേ
കൊടി വിട്ടടി തൊട്ടടി ആ മകനേ
ഇനി മറുപടി അടിടാ
കയറാനിനി ആമല ഈമല കൊടുമല തിരുമകനേ
പറയാനിനി ആക്കഥ ഈക്കഥ പാഴ്‌ക്കഥ മരുമകനേ
അടിയെട വികടാ വിടയെട ശുനകാ
കളിയിനി കളെടാ എവിടെടാ പകിടാ
കളിയിനി മതി മതി മതി മറുപടി അടി മകനേ അടടാ
തദ്ധിമി തദ്ധിമി തദ്ധിമി തദ്ധിമി
തദ്ധിമി തദ്ധിമി തദ്ധിമി തകധിമി
തദ്ധിമി തദ്ധിമി തദ്ധിമി തദ്ധിമി
തദ്ധിമി തദ്ധിമി തകധിമി തകധിമി
(പടവാളിനു ..)
അടവുകളുടെ പടമിനിയുടയും
അടിതടവുകൾ അടിമുടി ഇടയും
അടി വെച്ചടി വെച്ചടി വെച്ചടി ഡാ
പട പൊരുതെട പൊടിയാ
പെരുമടിയിലു കനമുള്ളൊരളിയാ
കുടു കുടെയെന്നു കുടിക്കണ കുടിയാ
അറിയാത്തത് നീ പറയാതളിയാ
ഒന്ന് സ്ഥലം വിട് പഹയാ
ഒടിയാതിരി ഒരു കൈ മറുകൈ നോക്കടാ തിരുമകനേ
ആ... ഇടിയാതെട വറുതല തറുതല പറയണ തിരുമഠയാ
കണ്ണെടുത്തടിയാ വടിയെടു മടിയാ
ഒടലെടു മഠയാ മടലെടു മുടിയാ
ഇനി തടിയെടു തൊടലെടു മടലെടു തിരുമകനേ അടടാ
തദ്ധിമി തദ്ധിമി തദ്ധിമി തദ്ധിമി
തദ്ധിമി തദ്ധിമി തദ്ധിമി തകധിമി
തദ്ധിമി തദ്ധിമി തദ്ധിമി തദ്ധിമി
തദ്ധിമി തദ്ധിമി തകധിമി തകധിമി
(പടവാളിനു ..)

Song information

വർഷം: 2008

സംഗീതം: എം ജയചന്ദ്രൻ

ഗാനരചന: കൈതപ്രം

ഗായകർ: പ്രദീപ്‌ പള്ളുരുത്തി, ദീപക് യതീന്ദ്രദാസ്

വരികൾ: ജിജാ സുബ്രമണ്യൻ

യൂട്യൂബ് ഓഡിയോ: ഗാനസ്നേഹി

Album: പാർത്ഥൻ കണ്ട പരലോകം

Explore this song