Malayalam lyrics
പാട്ടുകേട്ടവരും കൂട്ടു വന്നവരും പാതിരാവിലിന്നു മറന്നേപോയ് രാത്രിലില്ലികളിൽ പൂത്ത ലഹരികളിൽ ദാഹം പൂകിയവർ നിന്നേപോയ് തന്നതത്തം തന്നതത്തം തകധിമിതോം തമ്പുരാക്കൾ തോറ്റുവീണ കളരിയിതേ.... തന്നതത്തം തന്നതത്തം തകധിമിതോം തമ്പുരാക്കൾ തോറ്റുവീണ കളരിയിതേ.... (പാട്ടുകേട്ടവരും....) വാ വാ വസന്തവിരികൾ നീർത്താം നിനക്കു വേണ്ടി വാടക നല്കി മനസ്സുകൾ നേടാം ജീവിതമിവിടെ വ്യാപാരം (വാടക നല്കി....) പാവയായ് മാറും ഞാൻ നിന്റെ മടിയിൽ പണത്തിനു പെണ്ണെന്തുണ്ട്... (പാവയായ്.....) തന്നതത്തം തന്നതത്തം തകധിമിതോം തമ്പുരാക്കൾ തോറ്റുവീണ കളരിയിതേ.... തന്നതത്തം തന്നതത്തം തകധിമിതോം തമ്പുരാക്കൾ തോറ്റുവീണ കളരിയിതേ.... (പാട്ടുകേട്ടവരും....) നീയെൻ നിഷ്ഠ കവരും ഞാനാ കനവിലുലയും പൂവുകൾ വാടും പുളകങ്ങളുതിരും ഭാവനയിൽ നാമൊന്നാകും (പൂവുകൾ.....) ഉണരുമ്പോൾ പിരിയും പകലിൽ നീയോർക്കും പുലരിയ്ക്കു കണ്ണുണ്ടല്ലോ... (ഉണരുമ്പോൾ....) തന്നതത്തം തന്നതത്തം തകധിമിതോം തമ്പുരാക്കൾ തോറ്റുവീണ കളരിയിതേ.... തന്നതത്തം തന്നതത്തം തകധിമിതോം തമ്പുരാക്കൾ തോറ്റുവീണ കളരിയിതേ.... (പാട്ടുകേട്ടവരും....)
Song details
വർഷം: 1979
സംഗീതം: ശങ്കർ ഗണേഷ്
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: വാണി ജയറാം
വരികൾ: ജയലക്ഷ്മി രവി
Album: പെണ്ണൊരുമ്പെട്ടാൽ
- Singer: വാണി ജയറാം
- Film / album: പെണ്ണൊരുമ്പെട്ടാൽ
- Composer: ശങ്കർ ഗണേഷ്
- Lyricist: ശ്രീകുമാരൻ തമ്പി