Malayalam lyrics

പാർവണരജനി തൻ പാനപാത്രത്തിൽ
പാലോ തേനോ പനിനീരോ
നമ്മളൊരുക്കിയ പ്രണയക്ഷേത്രത്തിൽ
നൈവേദ്യം പഴമോ ഇളനീരോ (പാർവണ...)
ഇന്നത്തെ രാത്രിയിൽ ഒഴുകിയെത്തും
ദിവ്യാനുരാഗത്തിൻ മന്ദാകിനി
ചൊല്ലട്ടെ ചൊല്ലട്ടെ ചോദ്യത്തിനുത്തരം
മുല്ലായുധക്കാവിൽ മദിരോത്സവം ഇന്നു
മുല്ലായുധക്കാവിൽ മദിരോത്സവം (പാർവണ...)
ഇന്നത്തെ രാത്രിയിലോടിയെത്തും
മന്ദാരസുഗന്ധിയാം മന്ദാനിലൻ
ചൊല്ലട്ടെ ചൊല്ലട്ടെ നമ്മുടെ ചോദ്യമായ്
സ്വർല്ലോക നന്ദന വനവീഥിയിൽ ഇന്നാ
സ്വർല്ലോക നന്ദന വനവീഥിയിൽ (പാർവണ...)

Song video

Watch on YouTube

Song details

വർഷം: 1969

സംഗീതം: എം എസ്‌ ബാബുരാജ്‌

ഗാനരചന: പി ഭാസ്കരൻ

ഗായകർ: രവീന്ദ്രൻ, എസ് ജാനകി

അഭിനേതാക്കൾ: സത്യൻ, ശാരദ

വിശദവിവരങ്ങൾ: ദീപക്

വിഡിയോ: ജയലക്ഷ്മി രവി

Album: വെള്ളിയാഴ്ച