Malayalam lyrics
പാലാഴിമഥനം കഴിഞ്ഞു പാര്വണചന്ദ്രിക വിരിഞ്ഞു മനസ്സിന് ചിപ്പിയില് പവിഴച്ചിപ്പിയില് മൃതസഞ്ജീവനി നിറഞ്ഞു (പാലാഴിമഥനം) വസന്തവധുവിനെ വരനണിയിച്ചു വജ്രം പതിച്ചൊരു പൂത്താലി വസന്തവധുവിനെ വരനണിയിച്ചു വജ്രം പതിച്ചൊരു പൂത്താലി സുമംഗലീ സുമംഗലീ സ്വര്ഗ്ഗസദസ്സില് നിനക്കു കിട്ടീ സുവര്ണ്ണസോപാനം സ്വര്ഗ്ഗസദസ്സില് നിനക്കു കിട്ടീ സുവര്ണ്ണസോപാനം (പാലാഴിമഥനം) മരിച്ച മദനന് ഉയിര്ത്തെഴുന്നേറ്റു മണ്ണില് ചെഞ്ചൊടി പൂവിട്ടു പ്രേമമയീ - പ്രേമമയീ പ്രിയതമന് വരും നിനക്കു കിട്ടും നിറഞ്ഞ രോമാഞ്ചം പ്രിയതമന് വരും നിനക്കു കിട്ടും നിറഞ്ഞ രോമാഞ്ചം (പാലാഴിമഥനം)
Song video
Song details
വർഷം: 1969
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
വർഗ്ഗീകരണം: മെലഡികൾ
അഭിനേതാക്കൾ: കെ വി ശാന്തി, സത്യൻ
വിശദവിവരങ്ങൾ: വേണു
വിഡിയോ: ഗാനസ്നേഹി
Album: ഉറങ്ങാത്ത സുന്ദരി
- Singer: പി സുശീല
- Film / album: ഉറങ്ങാത്ത സുന്ദരി
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ