Malayalam lyrics

ഓടക്കുഴലെ ഓടക്കുഴലേ
ഓമനത്താമരക്കണ്ണന്റെ ചുംബന തൂമധു നുകർന്നവളേ
രാഗിണീ നീ അനുരാഗിണീ മറ്റൊരു
രാധയോ രുഗ്മിണിയോ
(ഓടക്കുഴലേ......)
എത്ര മധുമയ ചുംബനപുഷ്പങ്ങൾ
ചാർത്തിച്ചു നിന്നെ കണ്ണൻ
ആനന്ദഭൈരവി രാഗനിലാവായ് നിൻ
ആത്മാവിലലിഞ്ഞൊഴുകി
ആത്മാവിലലിഞ്ഞൊഴുകി
(ഓടക്കുഴലേ......)
കണ്ണന്റെ കൈയ്യിലെ പുല്ലാങ്കുഴലേ നീ പുണ്യവതിയല്ലോ
മോഹനരാഗസുധാരസത്തിനായ് നീ
ദാഹിച്ചു നിൽക്കയല്ലോ നീ
ദാഹിച്ചു നിൽക്കയല്ലോ
(ഓടക്കുഴലേ......)
പൊന്നംഗുലികളാൽ നിൻ കണ്ണുപൊത്തുമ്പോൾ
നിന്നെ തഴുകിടുമ്പോൾ
നീലാംബരീ രാഗനീഹാര ശ്രീകര മാലകൾ നീയണിയൂ
മാലകൾ നീയണിയൂ
(ഓടക്കുഴലേ......)

Song details

Raaga: ബിഹാഗ്ആനന്ദഭൈരവിമോഹനംആഭേരി

Film/album: ലളിതഗാനങ്ങൾ