Malayalam lyrics

ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ?
ഒരു ഗദ്ഗദമായ് ഒരു പാഴ്സ്വരമായ്
ഒഴുകിവരുന്നൂ ഞാന്‍
ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ?
ഗദ്ഗദമായൊരു പാഴ്സ്വരമായ്
ഒഴുകിവരുന്നൂ ഞാന്‍
ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ
ഒരിക്കല്‍ മാത്രം....
മോഹമരീചിക തേടിയലഞ്ഞൂ
ശോകത്തിന്‍ മരുഭൂവില്‍
കാലമിളക്കിയ കാറ്റിലടിഞ്ഞൂ
കാത്ത കിനാക്കള്‍ പൊലിഞ്ഞൂ
വിരിഞ്ഞ സുരഭീ മധുവനമേ...നീ
മറന്നു പോയോ? എന്നെ മറന്നുപോയോ?
ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ
ഒരിക്കല്‍ മാത്രം.......
ഓര്‍മ്മകള്‍ നീര്‍ത്തിയ ചന്ദനവിരിയില്‍
ഓമനയെന്നുമുറങ്ങി
എന്‍വേദനകള്‍ ഗാഥകളായ് നിന്‍
പൊന്നിളം മേനി തലോടീ
കനിഞ്ഞുനല്‍കിയ ഹൃദയവുമാ...യ് നീ...
അകന്നു പോയോ?
എന്നെ വെടിഞ്ഞു പോയോ?
(ഒരിക്കല്‍ മാത്രം.......)

Song video

Watch on YouTube

Song details

വർഷം: 1973

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: കെ ജെ യേശുദാസ്

രാഗം: മദ്ധ്യമാവതി

ഹിന്ദുസ്ഥാനി രാഗം: മദ്‌ഹ്‌മദ്‌ സാരംഗ്, മാധ്യമദി സാരംഗ്

അഭിനേതാക്കൾ: സുജാത

വരികൾ: രാകേഷ് ശശിഭൂഷൺ, വേണു

യൂട്യൂബ് ഓഡിയോ: രാല രാജൻ

Album: ദൃക് സാക്ഷി