Malayalam lyrics

ആ.....ആ...ആ...ആ.....
ഓം ജയ ശൗരേ ജപലയ ശൗരേ
ഓം ജയ ശൗരേ ജപലയ ശൗരേ
നിൻ മുളമുരളിക ഞങ്ങൾ
പൊൻ മുളമുരളിക ഞങ്ങൾ
പാവന ജീവന ഗാനമിതാ പാടാം
(ഓം ജയ ശൗരേ ...)
കാട്ടുകടമ്പുകൾ പോലെ വിടർന്നൊരു
കാനനമുളയിൽ കാറ്റു തലോടി
ശ്യാമവർണ്ണനൊരു വേണുവാക്കി
അതിലോരോ രാഗം മൂളി
ശ്യാമവർണ്ണനൊരു വേണുവാക്കി
അതിലോരോ രാഗം മൂളി
ബ്രഹ്മമായ് നാദബ്രഹ്മമായ്
സൗമ്യമായ് സാന്ദ്രമായ്
ഭാവ സുധാരസ സാഗരമായ് മാറി
(ഓം ജയ ശൗരേ ...)
മാരുത ലാളിത മേൽക്കിയുലഞ്ഞൊരു
മായിക മുളയിൽ തീപ്പൊരിയുണ്ടായ്
രാമദേവനതു വില്ലുമാക്കി വനതീരം തേടിപ്പോയി
ധർമ്മമായ് കുലധർമ്മമായ്
കർമ്മമായ് കവിതയായ്
സീതാ സ്വയംവര ഗീതകമായ് മാറി
(ഓം ജയ ശൗരേ ...)

Song video

Watch on YouTube

Song details

വർഷം: 2002

സംഗീതം: തേജ്‌ മനോജ്‌

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി

ഗായകർ: കെ എസ് ചിത്ര

രാഗം: കല്യാണി

ഹിന്ദുസ്ഥാനി രാഗം: ഹംസ് കല്യാൺ, കല്യാൺ, യമൻ

വിശദവിവരങ്ങൾ: Max.aneesh.m

Album: ബാംബൂ ബോയ്‌ സ്