Malayalam lyrics

ഓലോലം കാവിലുള്ള താലപ്പൊലിയിന്നാണല്ലോ
താലത്തിൽ അരിയും തിരിയും മലരും വേണം
നമ്മൾ നാളീകലോചനമാരുടെ നടനം വേണം തൈ തൈ
മലനാട്ടുമാപ്പിളക്കൊരു പെരുന്നാളാണു ഇന്നു
മലനാട്ടിനുണർവിന്റെ തിരുന്നാളാണു
മറുനാടൻ പരിഷയെ വിറപ്പിച്ച കുഞ്ഞാലി
മരയ്ക്കാരുടെ നാട്ടുകാർക്കിന്നുശാറാണു നമ്മുടെ
മരയ്ക്കാരുടെ നാട്ടുകാർക്കിന്നുശാറാണു
ഇന്ദ്രസമം പട്ടം കെട്ടിയ വീരൻ പടനായകനായ്
ചന്തമെഴും പട്ടു വിരിക്കുക സ്വാഗതം ചെയ്യുക നമ്മൾ (ഓലോലം..)
മണ്ണു വാഴും തമ്പുരാനോ മാനവിക്രമരാജാവ് ഈ
മണ്ണു കാക്കും മരയ്ക്കാരോ വീര വിക്രമ നേതാവ്
ചോരയൊന്നു ജാതിയൊന്ന് നാദമൊന്ന് നമ്മുടെയീ
കേരളീയ ജനമിനി ഒറ്റവീട്ടുകാർ ഈ
കേരളീയ ജനമിനി ഒറ്റവീട്ടുകാർ (ഓലോലം..)

Song details

വർഷം: 1967

സംഗീതം: ബി എ ചിദംബരനാഥ്‌

ഗാനരചന: പി ഭാസ്കരൻ

ഗായകർ: എസ് ജാനകി

വിശദവിവരങ്ങൾ: വാമദേവൻ

Album: കുഞ്ഞാലിമരയ്ക്കാർ