Malayalam lyrics

ഓളക്കൈ കൊണ്ട് താളം പിടിച്ച്
ഓരോ ഈണത്തിൽ ചൂളം വിളിച്ച് (2)
ഓടി പോകണ പെണ്ണേ നില്ല് (2)
ഒന്നുമൊളിക്കാതെ ചൊല്ല്
എല്ലാരുമെല്ലാരും ചോദിക്കണ്
എന്നാണ് എന്നാണ് കല്യാണം
എന്നാണ് നിളയുടെ കല്യാണം
(ഓളക്കൈ ...)
ഇളവെയിൽക്കോടി ഞൊറി വെച്ചുടുത്ത്
തള വള കിങ്ങിണി ചിലങ്കയിട്ട് (2)
നാവാമുകുന്ദനെയോർത്ത്
നാരായണനാമം ജപിച്ച്
ഓടിപ്പോകണ പെണ്ണേ നില്ല്
ഒന്നുമൊളിക്കാതെ ചൊല്ല്
എല്ലാരുമെല്ലാരും ചോദിക്കണ്
എന്നാണ് എന്നാണ് കല്യാണം
എന്നാണ് നിളയുടെ കല്യാണം
എന്നാണ് നിളയുടെ കല്യാണം
(ഓളക്കൈ ...)
ചമ്രവട്ടത്ത് തൊഴാനായ് പോണോ
തൃപ്പ്രങ്ങോട്ട് ഭജിക്കാൻ പോണോ (2)
അഷ്ടമംഗല്യവുമായി ആരോ വിളിച്ചതു പോലെ
ഓടിപ്പോകണ പെണ്ണേ നില്ല്
ഒന്നുമൊളിക്കാതെ ചൊല്ല്
എല്ലാരുമെല്ലാരും ചോദിക്കണ്
എന്നാണ് എന്നാണ് കല്യാണം
എന്നാണ് നിളയുടെ കല്യാണം
എന്നാണ് നിളയുടെ കല്യാണം...
(ഓളക്കൈ ...)

Song video

Watch on YouTube

Song details

വർഷം: 2002

സംഗീതം: തേജ്‌ മനോജ്‌

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, രാമസിംഹൻ (അലി അക്ബർ)

ഗായകർ: എം ജി ശ്രീകുമാർ

വിശദവിവരങ്ങൾ: ഷക്കീബ് വക്കം

Album: ബാംബൂ ബോയ്‌ സ്