Malayalam lyrics

നിന്റെ ശരീരം കാരാഗൃഹം
നിന്റെ മനസ്സൊരു മുഴുഭ്രാന്തൻ
ഈ തടവറയിൽ തടിയിൽ കിടന്നവൻ
കരയുന്നൂ പിന്നെ ചിരിക്കുന്നു.... (നിന്റെ ശരീരം)
അലറും കരിമുകിലേ കണ്ണു നിറയും
മഴ മുകിലുകളേ(2)
ഗഗനം കല്ലുമതിലായ്‌(2)
നീയും തടവിൽ പെട്ടു പോയി
(നിന്റെ)
കാറ്റേ ചുഴലിക്കാറ്റേ
ലക്ഷ്യമെവിടെ ലക്ഷ്യമെവിടെ? (കാറ്റേ)
പറയു ഭ്രാന്തമനമേ(2)
രക്ഷയെവിടെ രക്ഷയെവിടെ?
(നിന്റെ)

Song details

വർഷം: 1972

സംഗീതം: പുകഴേന്തി

ഗാനരചന: പി ഭാസ്കരൻ

ഗായകർ: കെ ജെ യേശുദാസ്

വരികൾ: ശ്രീദേവി, സൂസി

Album: സ്നേഹദീപമേ മിഴി തുറക്കൂ