Malayalam lyrics
നിന്മുഖം കണ്ടപ്പോള് കരഞ്ഞവള് ഞാന് എന് മുഖം കാണുമ്പോള് ചിരിക്കുന്നു നീ മാതാവിന് ജീവിത പാതാളപ്പരപ്പിലെ ശ്രീതാവും നവരത്ന മണിവിളക്കേ എന് തങ്കക്കുടമേ നീയുറങ്ങുറങ്ങൂ മാനം നിനക്കൊരു കുടമാത്രം മാനവരെല്ലാമല്ഭുതങ്ങള് മണ്ണും കണ്ണൂം മണിമുത്തും അല്ലലില് വെറുമൊരു കളിപ്പാട്ടം... കളിപ്പാട്ടം വിശക്കുമ്പോള് പൊട്ടിക്കരയുന്നു നീ പശിതീര്ന്നാല് പൊട്ടിച്ചിരിക്കുന്നു നീ നരജന്മ യാത്രയില് വിരഹത്തെ എന്തറിയുന്നു നീ എന്തറിഞ്ഞു?
Song video
Song details
വർഷം: 1967
സംഗീതം: ബി എ ചിദംബരനാഥ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: ബി വസന്ത
വിശദവിവരങ്ങൾ: വാമദേവൻ
വിഡിയോ: കല്യാണി
Album: പാവപ്പെട്ടവൾ
- Singer: ബി വസന്ത
- Film / album: പാവപ്പെട്ടവൾ
- Composer: ബി എ ചിദംബരനാഥ്
- Lyricist: പി ഭാസ്കരൻ