Malayalam lyrics
നിൻ മൗനം അതിലൊരു ഗാനം നിഴലിടും നിൻ നാണം അതിലൊരു ഈണം കാവ്യമയീ കുളിരലിയൂ ചിരിമകൾക്കമ്മയായ് ലല്ലല്ലലം പാടീ എൻ കതിർമനം തേടീ (നിൻ മൗനം...) ശാലീനതേ നിൻ ശാദ്വലം കണ്ടെൻ ശാരികപ്പൈതലോ പുളകം കൊണ്ടു (2) ഗമപാസ രീരീസ ധാനീപധാ ഗാപാധനീ ജീവിതം നൽകീ ആരോമലാൾ നിറവും ഉറവും നിറയെ തരുമോമലാൾ ഉദയം നവ്യോദയം (നിൻ മൗനം...) സുഷമേ നിൻ പ്രിയ സാന്ത്വനം കേട്ടെൻ സ്വപ്നശതങ്ങൾ സാർത്ഥകമായ് (2) ഗമപാസ രീരീസ ധാനീപധാ ഗാപാധനീ പുണ്യമായ് പുൽകീ ആരോമലാൾ കനവും കനിവും ദിനവും തരുമോമലാൾ ഉദയം നവ്യോദയം (നിൻ മൗനം...)
Song video
Song details
Music: ജോൺസൺ
Film/album: എന്റെ എന്റേതു മാത്രം
- Singer: എം ജി ശ്രീകുമാർ
- Film / album: എന്റെ എന്റേതു മാത്രം
- Composer: ജോൺസൺ
- Lyricist: ആർ കെ ദാമോദരൻ