Malayalam lyrics
നീയല്ലാതാരുണ്ടഭയം .. നീയല്ലാതാരുണ്ടഭയം - നിഖിലലോകജനനീ - അമ്മേ നീയല്ലാതാരുണ്ടഭയം നിഖിലലോകജനനീ - അമ്മേ നീയല്ലാതാരുണ്ടഭയം തിരുവിളയനാട്ടെഴും മഹേശ്വരീ തവചരണപങ്കജം ആ...ആ.. തിരുവിളയനാട്ടെഴും മഹേശ്വരീ തവചരണപങ്കജം സമാശ്രയം (നീയല്ലാതാരുണ്ടഭയം) തീരാത്ത സംസാരനീരാഴി നീന്തി ഞങ്ങള് നേരേതു നെറിയേതെന്നറിയാതെയുഴലുന്നു കരുണതന് കരകാട്ടി വഴികാട്ടി തുണയ്ക്കേണം ഇരുളിങ്കല് തിരിനീട്ടി ശുഭമെങ്ങുമണയ്ക്കേണം (നീയല്ലാതാരുണ്ടഭയം)
Song video
Song details
വർഷം: 1967
സംഗീതം: ബി എ ചിദംബരനാഥ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി
വരികൾ: സൂസി, വേണു
യൂട്യൂബ് ഓഡിയോ: ബാബു അലിനപ്പറമ്ബിൽ
Album: കുഞ്ഞാലിമരയ്ക്കാർ
- Singer: എസ് ജാനകി
- Film / album: കുഞ്ഞാലിമരയ്ക്കാർ
- Composer: ബി എ ചിദംബരനാഥ്
- Lyricist: പി ഭാസ്കരൻ