Malayalam lyrics
നീ സ്വരമായ് ശ്രുതിയായ് വിരിയും ഒരു പ്രേമ ഗാനമാണോ നീ പവിഴ തിരയില്‍ ഒഴുകും ഒരു സ്വപ്നഹംസമാണോ (നീ സ്വരമായ് ...) മാനോടൊത്തു വളര്‍ന്നു വരുന്നൊരു ആശ്രമ കന്യകയാണ് നീ രാഗ വിപഞ്ചിക മീട്ടി വരുന്നൊരു സ്നേഹസ്വരൂപിണി നീ (നീ സ്വരമായ് ...) കാട്ടു പൂങ്കുളിര് ചോല പോലെ ഞാന്‍ പാട്ടു പാടിടുമ്പോള്‍ കരളില്‍ പടരും കുളിരിന് അലകള്‍ ചൂടും മോഹവും കാട്ടു പൂങ്കുളിര് ചോല പോലെ ഞാന്‍ പാട്ടു പാടിടുമ്പോള്‍ കരളില്‍ പടരും കുളിരിന് അലകള്‍ ചൂടും മോഹവും കടലലകള്‍ പാടി വന്നു മലനിരകള്‍ ആടി നിന്നു ഋതുകന്യകള്‍ തേരിലേറി ഒരു പുഞ്ചിരി തൂകി വന്നു സ്വര്‍ണ്ണരഥത്തില്‍ എഴുന്നള്ളുന്നൊരു സ്വര്‍ഗ്ഗ കുമാരിക പോലുമേ പ്രണയസമാഗമ വേളകള്‍ തേടും മോഹനരാഗം ഞാന്‍ (നീ സ്വരമായ് ...) വര്‍ണ്ണരാജികള്‍ പൂത്തു മുന്നില്‍ ഞാന്‍ നൃത്തമാടിടുമ്പോള്‍ മുടിയില്‍ നിറയെ പനിനീര് മലരും ചൂടി വന്നു നീ വര്‍ണ്ണരാജികള്‍ പൂത്തു മുന്നില്‍ ഞാന്‍ നൃത്തമാടിടുമ്പോള്‍ മുടിയില്‍ നിറയെ പനിനീര് മലരും ചൂടി വന്നു നീ മറിമാന്മിഴി നിന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി പൂത്തു വന്നു മൃദുമോഹന രാഗമായി ഒരു സംഗമവേളയായി അസുലഭ നിര്‍വൃതി തൂകാന്‍ ഉള്ളൊരു പ്രേമ സരോരുഹമാണ് നീ അനുപമ സുന്ദരി നീ അനുരാഗ നിര്‍മ്മല ഗാനം ഞാന്‍ (നീ സ്വരമായ് ...)
Song video
Song details
വർഷം: 1983
സംഗീതം: ശ്യാം
ഗാനരചന: ചുനക്കര രാമൻകുട്ടി
ഗായകർ: കെ ജെ യേശുദാസ്
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: ശങ്കർ, മോഹൻലാൽ, കുഞ്ചൻ, മേനക
വരികൾ: സൂസി, ഷൈൻ എസ്2000
സ്പോട്ടിഫൈ: യെസ്പീ
Album: എങ്ങിനെ നീ മറക്കും
- Singer: കെ ജെ യേശുദാസ്
- Film / album: എങ്ങിനെ നീ മറക്കും
- Composer: ശ്യാം
- Lyricist: ചുനക്കര രാമൻകുട്ടി