Malayalam lyrics
നാളീകലോചനേ നിൻ മിഴികൾക്കിന്നു നീലിമയെങ്ങിനെ കൂടി (നാളീക--2) നാണത്തിൽ തുടുക്കും മുഖശ്രീ മലരിനു നാലിതളെങ്ങിനെ കൂടി - ഇന്നു നാലിതളെങ്ങിനെ കൂടി (നാളീക--2) കൗമാരം കഴിയുമ്പോൾ കിളിർത്തു കിളിർത്തു വരും രോമാഞ്ച കഞ്ചുകത്താലോ ശ്രീമംഗലേ നിന്റെ താരുണ്യവനത്തില് (2) കാമുകൻ കടന്നതിനാലോ -- ഞാനാം കാമുകൻ കടന്നതിനാലോ ഈ മൗനം സമ്മതമല്ലയോ ഈ മന്ദഹാസം മറുപടിയല്ലയോ എകാന്ത നിശകളിൽ വിതിർന്നു വിതിർന്നു വരും മൂകവികാരങ്ങളാലോ ചുറ്റോടുചുറ്റുമൊരാലിംഗനത്തിൻ (2) ചൂടിൽ കിടന്നതിനാലോ -- പൂക്കൾ മൂടി കിടന്നതിനാലോ ഈ മൗനം സമ്മതമല്ലയോ ഈ മന്ദഹാസം മറുപടിയല്ലയോ (നാളീക--2)
Song video
Song details
വർഷം: 1973
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: പ്രേം നസീർ, സുജാത
വരികൾ: ജിജാ സുബ്രമണ്യൻ, സൂസി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: ഇന്റർവ്യൂ
- Singer: കെ ജെ യേശുദാസ്
- Film / album: ഇന്റർവ്യൂ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: വയലാർ രാമവർമ്മ