Malayalam lyrics
മാലിനി നദിതന്‍ തീരവനത്തില്‍ മാലിനി നിന്നെ ഞാന്‍ കണ്ടു മാനുകള്‍ മേയും മേഖലയില്‍ നീ അഴകിന് കണിയായ് നില്ക്കും വേളയില്‍ മാലിനി നദിതന്‍ തീരവനത്തില്‍ മാലിനി നിന്നെ ഞാന്‍ കണ്ടു കരകള്‍ അലതന്‍ തളയണിഞ്ഞു കരളിന് തടങ്ങള്‍ തളിരണിഞ്ഞു വല്ക്കലം മുറുകും നിന് മാറില്‍ മൃദുവായ് പതിയാന്‍ ഞാന്‍ കൊതിച്ചു (മാലിനി...) ഇളകും മിഴികള്‍ ശരം കൊഴിച്ചു പിടയും കിളിയായ് മനം തുടിച്ചു ശലഭം തിരയും നിന് കണ്ണില്‍ അലിയാൻ അരികില്‍ ഞാനണഞ്ഞു (മാലിനി...)
Song video
Song details
Music: രാജാമണി
Film/album: ജീവിതം ഒരു രാഗം
- Singer: എം ജി ശ്രീകുമാർ
- Film / album: ജീവിതം ഒരു രാഗം
- Composer: രാജാമണി
- Lyricist: പൂവച്ചൽ ഖാദർവാസൻ