Malayalam lyrics

മായാജാലച്ചെപ്പിന്നുള്ളിലെ
മാണിക്യക്കല്ലാണു പ്രേമം ഒരു
മാണിക്യക്കല്ലാണു പ്രേമം (മായാജാല)
കണ്ടാല്‍ മിന്നണ കല്ല് അത്
കയ്യിലെടുത്താല്‍ കണ്ണാടിച്ചില്ല്(കണ്ടാല്‍)
മായാജാലച്ചെപ്പിന്നുള്ളിലെ.....
താരുണ്യവനിയില്‍ തളിരിട്ടു നില്‍ക്കും
ഓമനപ്പൂമുല്ല വല്ലികളില്‍(താരുണ്യ)
പുളകങ്ങള്‍ പുല്‍കിയുണര്‍ത്താനണയും(2)
മധുമാസമാണീ അനുരാഗം
മായാജാലച്ചെപ്പിന്നുള്ളിലെ.....
ഈവിശ്വമാദ്യം വിരിയും മുന്‍പേ
മാനവജീവിത താളുകളില്‍(ഈവിശ്വമാദ്യം)
കാലമാം കവി കണ്ണീരിലെഴുതിയ(2)
കാവ്യമാണീയനുരാഗം
മായാജാലച്ചെപ്പിന്നുള്ളിലെ.....

Song video

Watch on YouTube

Song details

വർഷം: 1968

സംഗീതം: എം എസ്‌ ബാബുരാജ്‌

ഗാനരചന: യൂസഫലി കേച്ചേരി

ഗായകർ: കെ ജെ യേശുദാസ്

വരികൾ: ശ്രീദേവി, സൂസി

Album: അഞ്ചു സുന്ദരികൾ