Malayalam lyrics

ഓ...ഓ...ഓ...ഓ...
മാമല മേലെ ഒരു കൈലേസു പോലെ
മാരിവില്ലാരോ നീർത്തി
വിണ്ണറിയാതെ മുകിൽപ്പെണ്ണാളെറിഞ്ഞോ
കണ്ണിലെ ഈറൻ തോർത്തി
തരാം തങ്ങാതിടാം ഇതാ മുങ്ങാത്തൊരോടം
ഏറുവാനുണ്ടേ മാടം
ഇനിയീ മണ്ണു നിന്നെ
വരവേറ്റിടും തെന്നൽ
ഈണത്തിലാടും പാടും
ഇതുവഴി വന്നാട്ടേ പുതുമൊഴി ചൊന്നാട്ടെ
ഇരവിനു മുൻപെൻ പെണ്ണേ
ഇതുവഴി വന്നാട്ടേ പുതുമൊഴി ചൊന്നാട്ടെ
ഇരവിനു മുൻപെൻ പെണ്ണേ
മാമല മേലെ ഒരു കൈലേസു പോലെ
മാരിവില്ലാരോ നീർത്തി
വിണ്ണറിയാതെ മുകിൽപ്പെണ്ണാളെറിഞ്ഞോ
കണ്ണിലെ ഈറൻ തോർത്തി
തനനാനാരേ താനിനനാനാനാരേ
മണവും തേനുമായി മടിയിൽ മുത്തുമായ്
മലകൾക്കപ്പുറത്തെ കാറ്റു പാടിടും
ഓ...ഓ...ഓ...ഓ....
മണവും തേനുമായി മടിയിൽ മുത്തുമായ്
മലകൾക്കപ്പുറത്തെ കാറ്റു പാടിടും
കൂടെ വായോ കൂട്ടു തായോ
കുറുനിര കോതി തരാം
ദൂരെ ദൂരെ ആരുമാരാകെ
ഊരുകൾ കാണാൻ പോകാം
കിഴക്കൊന്നു പൂക്കുമ്പം
പടിഞ്ഞാറു ചോക്കുമ്പം
കഥ ചൊല്ലി കണ്ടു നിൽക്കാം
കിളിക്കൊഞ്ചൽ കേൾക്കുമ്പം
കുളിർച്ചോല പാടുമ്പം
കനവിൻ്റെ മാല കോർക്കാം
മാമല മേലെ ഒരു കൈലേസു പോലെ
മാരിവില്ലാരോ നീർത്തി
വിണ്ണറിയാതെ മുകിൽപ്പെണ്ണാളെറിഞ്ഞോ
കണ്ണിലെ ഈറൻ തോർത്തി

Song information

വർഷം: 2026

സംഗീതം: രാജേഷ് ബാബു കെ ശൂരനാട്‌

ഗാനരചന: ബാപ്പു വാവാട്

ഗായകർ: അജ്മൽ ബഷീർ, വേദ അഭിലാഷ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: രണ്ടാം മുഖം

Explore this song