Malayalam lyrics
പ്രിയതരമേതോ കനവായ് നീയെന്നിൽ അനുദിനം പടരുന്നുവോ മധുകണമൂറും നിനവായെൻ ചുണ്ടിൽ മധുരമായലിയുന്നുവോ പുതുസ്വപ്നങ്ങൾ പൂക്കുന്നെന്നുള്ളിൽ നവസൗരഭ്യം നിറയുന്നുവോ പുതുസ്വപ്നങ്ങൾ പൂക്കുന്നെന്നുള്ളിൽ നവസൗരഭ്യം നിറയുന്നെൻ മെയ്യിൽ നിറമാല്യങ്ങൾ ചാർത്തുന്നു വർണ്ണപ്പൂ തേരേറിതാ പ്രിയതരമേതോ കനവായ് നീയെന്നിൽ അനുദിനം പടരുന്നുവോ മധുകണമൂറും നിനവായെൻ ചുണ്ടിൽ മധുരമായലിയുന്നുവോ നീ നിറഞ്ഞോരെൻ വീഥികൾ നീളെ പൂന്തണൽ പായ നെയ്യും കണ്ണിൽ മിന്നും നിൻ മൺചെരാതിൻ്റെ പൊൻതിരിയായി തെളിയാം ഇനിയെന്നെന്നും മണിവീണ മീട്ടാം നിന്നിൽ അനുരാഗശ്രുതിയായി തീരാം ചിരി തൂവുന്ന മുല്ലയ്ക്ക് രാഗത്തിൻ നിറവേകിടാം പ്രിയതരമേതോ കനവായ് നീയെന്നിൽ അനുദിനം പടരുന്നുവോ മധുകണമൂറും നിനവായെൻ ചുണ്ടിൽ മധുരമായലിയുന്നുവോ മണ്ണിൻ അലിവായി വിണ്ണിൻ അമൃതായി നിന്നിൽ മുകിലായി പെയ്യാം വേറേതോക്കാറ്റിൽ നിൻ തളിർനെറ്റി- യിലിന്നും സിന്ദൂരം ചാർത്താം നിന്നെ മോഹങ്ങൾക്കായൊന്നു ചേരാൻ നിൻ്റെ അകതാരിൽ അനുഭൂതിയാവാം ഈറൻ മേഘങ്ങൾ തൂവുന്ന മാനത്തിൻ കുളിരേകിടാം പ്രിയതരമേതോ കനവായ് നീയെന്നിൽ അനുദിനം പടരുന്നുവോ മധുകണമൂറും നിനവായെൻ ചുണ്ടിൽ മധുരമായലിയുന്നുവോ
Song information
വർഷം: 2026
സംഗീതം: രാജേഷ് ബാബു കെ ശൂരനാട്
ഗാനരചന: ഡോ പി എൻ രാജേഷ് കുമാർ
ഗായകർ: നജീം അർഷാദ്, ഐശ്വര്യ കല്യാണി
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: രണ്ടാം മുഖം
Explore this song
- Film / album: രണ്ടാം മുഖം
- Composer: രാജേഷ് ബാബു കെ ശൂരനാട്
- Lyricist: ഡോ പി എൻ രാജേഷ് കുമാർ