Malayalam lyrics

ആ...ആ..ആ...
നെഞ്ചിലിന്നു വിങ്ങും
കൊഞ്ചലാവും വെണ്ണിലാവേ
പഞ്ചവർണ്ണമേറും തെന്നലേ
മെല്ലെ വന്നു മൂളും പാട്ടിൻ
താളം വീണുടഞ്ഞുവോ
മാനസം താലോരാരാരോ
നെഞ്ചിലിന്നു വിങ്ങും
കൊഞ്ചലാവും വെണ്ണിലാവേ
പഞ്ചവർണ്ണമേറും തെന്നലേ
മെല്ലെ വന്നു മൂളും പാട്ടിൻ
താളം വീണുടഞ്ഞുവോ
മാനസം താലോരാരാരോ
ഈ കനവുകൾ നെയ്യും
കഥകൾ ചൊല്ലും നേരം
നീ മുകിലുകൾ പോലെ
പെയ്യാതൊഴിയും നേരം
കാറ്റല നീളെ കരിയില നിറയും കാലം
ചാരെ നീയെൻ മാറത്തണയും മായം
നിഴലുകൾ പോലെയായ്
നിനവുകൾ മാത്രമായ്
അകലും മിഴിയിൽ മിഴിനീർ മൗനമായ്
ഉള്ളം പിടയും മോഹം മൂകമായ്
ഓ...ഓ...ഓ..ഓ ...
പിടയുകയാണീ ഇടറുകയാണീ
കൊഴിയും പൂവിൻ നോവു പോലെ
തകരുകയാണീ ഹൃദയം മുറിയും
ഉള്ളം നിറയെ ശോകരാഗം
ചെല്ലപ്പൈങ്കിളിക്കിന്നു വീണൊടിഞ്ഞ
നറുതൂവൽ തിരികെ വരുമോ
കുഞ്ഞിക്കൂട്ടിലിന്നു കുറുകുന്ന രാവു വരുമോ
ചെല്ലപ്പൈങ്കിളിക്കിന്നു വീണൊടിഞ്ഞ
നറുതൂവൽ തിരികെ വരുമോ
കുഞ്ഞിക്കൂട്ടിലിന്നു കുറുകുന്ന രാവു വരുമോ
ഈ കനവുകൾ നെയ്യും
കഥകൾ ചൊല്ലും നേരം
നീ മുകിലുകൾ പോലെ പെയ്യാതൊഴിയും നേരം
കാറ്റല നീളെ കരിയില നിറയും കാലം
ചാരേ നീയെൻ മാറത്തണയും മായം
നിഴലുകൾ പോലെയായ്
നിനവുകൾ മാത്രമായ്
അകലും മിഴിയിൽ മിഴിനീർ മൗനമായ്
ഉള്ളം പിടയും മോഹം മൂകമായ്
നെഞ്ചിലിന്നു വിങ്ങും
കൊഞ്ചലാവും വെണ്ണിലാവേ
പഞ്ചവർണ്ണമേറും തെന്നലേ
മെല്ലെ വന്നു മൂളും പാട്ടിൻ
താളം വീണുടഞ്ഞുവോ
മാനസം താലോരാരാരോ

Song information

വർഷം: 2026

സംഗീതം: രാജേഷ് ബാബു കെ ശൂരനാട്‌

ഗാനരചന: നിഷാന്ത് കോടമന

ഗായകർ: മിഥുൻ ജയരാജ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: രണ്ടാം മുഖം

Explore this song