Malayalam lyrics

കുഞ്ഞിക്കവിൾ മേഘമേ,
തുള്ളിതുളുമ്പാതെ നീ,
പഞ്ഞിച്ചുരുൾ മാനസം,
നുള്ളിക്കെടുത്താതെ നീ.
വെറുമൊരു തൂവൽ കൊണ്ട് മുറിയും,
ചെറു മുന നോക്കുകൊണ്ട് വിളറും,
ഒരു നേർത്ത പൈതലിന്റെ മുഖമേ,
വിങ്ങിപ്പിടയാതെ നീ.
വെറുതെ...
ഈ നൊമ്പരമിതോ...
വെറുതെ...
വിണ്ണിനാമോ
രാവിൽ പുലരനായ്?
പൂവിനാമോ
എന്നും വിടരാനായ്?
എഴുതാപ്പുറങ്ങളിൽ
പഴിവാക്കൊരായിരം
തിരയരുതേ...
നിൻ കരളിതളോ..
മൃദുലം...
തരളം...
തുടരൂ... നടനം...
ഒന്നൂടെ തുടങ്ങാമിനി,
വിണ്ണെത്തിപ്പിടിക്കാമിനി,
ചുളിവുകളേറെ ഭംഗി പകരും,
അനുഭവഗാഥ ചായമെഴുതും.
ഉലയാത്ത തേജസിന്റെ മുഖമേ,
ഈ മണ്ണിൻ നിധിയാണ് നീ...

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ജോൺ പോൾ ജോർജ്ജ്

ഗാനരചന: വിനായക് ശശികുമാർ

ഗായകർ: സൂരജ് സന്തോഷ്, വാസുദേവ് കെ രാജ, ദക്ഷിണ ഇന്ദു മിഥുൻ, നിള രാജ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ആശാൻ